അക്ഷയ് കുമാറിനും സൈന നെഹ് വാളിനും മാവോയിസ്റ്റ് ഭീഷണി; സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തെ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഇവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു
അക്ഷയ് കുമാറിനും സൈന നെഹ് വാളിനും മാവോയിസ്റ്റ് ഭീഷണി; സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തെ സഹായിക്കരുതെന്ന് മുന്നറിയിപ്പ്

സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് സഹായവുമായി മുന്നോട്ടുവന്ന ബോളിവുഡ് താരം അക്ഷയ് കുമാറിനും, ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനും മാവോയിസ്റ്റ് ഭീഷണി. 

ഛത്തീസ്ഗഡിലെ ബെജിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഇവര്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നു. ഇതാണ് ഭീഷണിക്ക് പിന്നില്‍. 

കുത്തക മുതലാളിമാരെ സഹായിക്കുകയാണ് സിആര്‍പിഎഫ് ജവാന്മാര്‍ ചെയ്യുന്നത്. അവരുടെ കുടുംബത്തെ സഹായിക്കുന്നതിന് പകരം അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിന് എതിരെ പോരാടുന്ന വിമതര്‍ക്ക് പിന്തുണ നല്‍കുകയാണ് സെലിബ്രിറ്റികള്‍ ചെയ്യേണ്ടതെന്ന് മാവോയിസ്റ്റുകള്‍ പുറത്തുവിട്ട നോട്ടീസില്‍ പറയുന്നു. ഇരുവര്‍ക്കുമെതിരെ ഭീഷണി സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുലേഖകള്‍ ഛത്തീസ്ഗഡിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മാര്‍ച്ച് 16ന് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതമാണ് അക്ഷയ് കുമാര്‍അറിയിച്ചത്. 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് 50000 രൂപയുടെ ധനസഹായമാണ് സൈന നല്‍കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com