മലയാളി മോഡലിനെ ചെന്നൈയില്‍ നിന്ന് കാണാതായി

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചുവരുന്ന ഗാനത്തെ മേയ് 26 മുതലാണ് കാണാതാകുന്നത്.
മലയാളി മോഡലിനെ ചെന്നൈയില്‍ നിന്ന് കാണാതായി

ചെന്നൈ: മലയാളി മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെ  ചെന്നൈയില്‍ നിന്നും കാണാതായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചുവരുന്ന ഗാനത്തെ മേയ് 26 മുതലാണ് കാണാതാകുന്നത്. വിരുഗമ്പാക്കത്തു താമസിച്ചിരുന്ന ഗാനത്തെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്നാണ് കെ.കെ. നഗര്‍ പോലീസില്‍ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന പരാതി.

വീട്ടില്‍നിന്നു രാവിലെ സ്‌കൂട്ടറില്‍ നുങ്കമ്പാക്കത്തുള്ള ഓഫീസിലേക്കുപോയ ഗാനം അവിടെ എത്തിയിരുന്നില്ല. പിന്നീട് വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ കുടുംബാംഗങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ടി.എന്‍. 09 ബി.യു. 5199 എന്ന നമ്പറിലുള്ള കറുത്ത നിറത്തിലെ ഹോണ്ടാ ആക്ടിവ സ്‌കൂട്ടറിലായിരുന്നു വീട്ടില്‍ നിന്നിറങ്ങിയത്. ഗാനത്തിന്റെ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. അവസാനം സിഗ്നല്‍ ലഭിച്ചതെവിടെ നിന്നാണെന്നുള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. തലശ്ശേരി സ്വദേശിയായ ഗാനം നായര്‍ തയ്യാറാക്കിയ മ്യൂസിക് വിഡിയോകള്‍ ജനശ്രദ്ധ നേടിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com