എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന വിവാദം: സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുമെന്ന് കേന്ദ്ര മന്ത്രി

എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയന വിവാദം: സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈന്‍സും എയര്‍ ഇന്ത്യയും തമ്മിലുള്ള വിവാദ ലയനത്തെ കുറിച്ചുള്ള സിബിഐ അന്വേഷണത്തിന് പൂര്‍ണ സഹകരണം നല്‍കുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. നഷ്ടത്തിലായിരുന്ന രണ്ട് കമ്പനികള്‍ ലയിപ്പിക്കുന്നതിലൂടെ തന്ത്രപരമായും പ്രവര്‍ത്തനപരമായും ലാഭത്തിലാക്കുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം നിരീക്ഷിച്ചു.

യുപിഎ സര്‍ക്കാറിന്റ കാലത്താണ് എയര്‍ ഇന്ത്യ-ഇന്ത്യന്‍ എയര്‍ലൈന്‍സ് ലയനം നടക്കുന്നത്. ഇതോടൊപ്പം 70,000 കോടി രൂപ മുടക്കി 111 വിമാനങ്ങള്‍ വാങ്ങിയതും, ലാഭകരമായ റൂട്ടുകള്‍ ഒഴിവാക്കി സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് കൂടുതല്‍ സഹായം ചെയ്തതുമടക്കം സിബിഐ അന്വേഷണം നടക്കുന്നുണ്ട്.

എയര്‍ ഇന്ത്യ, വ്യോമയാനമന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിമാന ഇടപാടുവഴിയും റൂട്ട് റദ്ദാക്കിയതിലൂടെയും എയര്‍ ഇന്ത്യക്ക് പതിനായിരം കോടി രൂപയ്ക്ക് മുകളില്‍ നഷ്ടമുണ്ടാക്കി. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന എയര്‍ ഇന്ത്യയ്ക്ക് ലയനം കൂടുതല്‍ നഷ്ടം വരുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com