പതഞ്ജലി ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തവയെന്ന് ലാബ് റിപ്പോര്‍ട്ട്

പതഞ്ജലിയുടെ ദിവ്യ ആംല ജ്യൂസ്, ശിവലിംഗി ബീജ് എന്നിവയാണ് നിലവാരം ഇല്ലാത്തവയാണെന്നു കണ്ടെത്തിയ ഉത്പന്നങ്ങള്‍
പതഞ്ജലി ഉത്പന്നങ്ങള്‍ നിലവാരമില്ലാത്തവയെന്ന് ലാബ് റിപ്പോര്‍ട്ട്


ഹരിദ്വാര്‍: ബാബാ രാംദേവിന്റെ പതഞ്ജലിയുടേത് ഉള്‍പ്പടെ പരിശോധിച്ച നാല്‍പ്പതു ശതമാനം ആയുര്‍വേദ ഉത്പന്നങ്ങളും നിലവാരമില്ലാത്തവയാണെന്ന് ഹരിദ്വാര്‍ ആയുര്‍വേദ യുനാനി ഓഫിസ്. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ പരിശോധിച്ച 82 സാംപിളുകളില്‍ 32ഉം നിലവാരം ഇല്ലാത്തവയാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയെ ആസ്പദമാക്കി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പതഞ്ജലിയുടെ ദിവ്യ ആംല ജ്യൂസ്, ശിവലിംഗി ബീജ് എന്നിവയാണ് നിലവാരം ഇല്ലാത്തവയാണെന്നു കണ്ടെത്തിയ ഉത്പന്നങ്ങള്‍. കഴിഞ്ഞ മാസം സൈനിരുടെ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നിലവാരമില്ലെന്നു കണ്ട് ആംല ജ്യൂസിന്റെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. ആംല ജ്യൂസിന്റെ പിഎച്ച് മൂല്യം നിശ്ചിത അളവിലും കുറവാണെന്നാണ് ഹരിദ്വാറില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. പിഎച്ച് മൂല്യം ഏഴില്‍ കുറവായ ഭക്ഷ്യഉത്പന്നങ്ങള്‍ അസഡിറ്റിക്കു കാരണമായേക്കാം.

പതഞ്ജലി ഉത്പന്നങ്ങള്‍ക്കു പുറമേ ഹരിദ്വാര്‍ ആസ്ഥാനമായി നിര്‍മിക്കുന്ന പതിനെട്ട് ഉത്പന്നങ്ങളുടെ സാംപിളുകളും നിലവാരമില്ലാത്തവയാണെന്നു കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com