എന്തുകൊണ്ട് മത്സ്യത്തെ നിരോധിക്കുന്നില്ല; കശാപ്പ് വിലക്ക് ന്യായീകരിക്കുന്ന അര്‍ണാബിന്റെ പഴയ ചോദ്യം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

അര്‍ണാബിന്റെ അന്നത്തെയും ഇന്നത്തേയും നിലപാടുകള്‍ തമ്മില്‍ രാപ്പകല്‍ വ്യത്യാസമുണ്ടെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു
എന്തുകൊണ്ട് മത്സ്യത്തെ നിരോധിക്കുന്നില്ല; കശാപ്പ് വിലക്ക് ന്യായീകരിക്കുന്ന അര്‍ണാബിന്റെ പഴയ ചോദ്യം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

ന്നെ സംസാരിക്കാന്‍ സമ്മതിക്കാതെ ചര്‍ച്ചയില്‍ അപമാനിച്ച അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷ് എംപി അയച്ച തുറന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അര്‍ണാബ് ഗോസ്വാമിയെ വിമര്‍ശിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീഡിയോയും വൈറലാകുന്നു്. അര്‍ണാബിന്റെ നിലപാടുകളെ വിമര്‍ശിച്ച്  കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ ടീം അംഗം ഗൗരവ് പാന്തി പുറത്തുവിട്ട  വീഡിയോയാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. ടൈംസ് നൗവില്‍ ഉണ്ടായിരുന്നപ്പോള്‍ അര്‍ണാബ് ചോദിച്ച ചോദ്യങ്ങളും റിപബ്ലിക്കില്‍ വന്നപ്പോള്‍ അര്‍ണാബ് ചോദിച്ച ചോദ്യങ്ങലും കോര്‍ത്തിണക്കിയാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ണാബിന്റെ അന്നത്തെയും ഇന്നത്തേയും നിലപാടുകള്‍ തമ്മില്‍ രാപ്പകല്‍ വ്യത്യാസമുണ്ടെന്ന് വീഡിയോ ചൂണ്ടിക്കാട്ടുന്നു. 

താഴിലില്ലായ്മയെക്കുറിച്ചും പട്ടിണിയെക്കുറിച്ചും സംസാരിക്കാന്‍ വാക്കുകളില്ലാത്തത് കൊണ്ടാണ് നിങ്ങള്‍ ആളുകളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുവാന്‍ ബീഫ് വിഷയം എടുത്തിടുന്നത് എന്ന് സംഘപരിവാറുകാരോട് ആക്രോശിച്ച അര്‍ണാബ് റിപബ്ലിക്കില്‍ വന്നപ്പോള്‍ ബീഫ് നിരോധിച്ചതിനെ എതിര്‍ക്കേണ്ട കാര്യമെന്തെന്ന് പ്രതിപക്ഷത്തോട് ചോദിക്കുന്നു. 

മത്സ്യം വിഷ്ണുവിന്റെ അവതാരമല്ലേ പിന്നെന്തുകൊണ്ട് നിങ്ങള്‍ അതിനെ നിരോധിക്കുന്നില്ല എന്നും ആഹാരത്തിന്റെ കാര്യത്തില്‍ ജനതയെ രണ്ടാക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും ടൈംസ് നൗവിലെ ആര്‍ണാബ് ബിജെപിയോട് പറഞ്ഞപ്പോള്‍ ഹിന്ദുക്കളെ പ്രകോപിപ്പിക്കുന്നതാണോ മതേതരത്വം എന്നായി റിപബ്ലിക്കിലെത്തിയ അര്‍ണാബിന്റെ ചോദ്യം.

ഇത് മതപരമായ വികാരമാണെങ്കില്‍ എന്തുകൊണ്ട് നിങ്ങള്‍ പന്നിയിറച്ചിയും മദ്യവും നിരോധിക്കുന്നില്ല എന്ന് ടൈംസ് നൗവില്‍ ഇരുന്ന് ചോദിച്ച അര്‍ണാബ് റിപബ്ലിക്കില്‍ ഇരുന്ന് വാദിക്കുന്നത് ഞാന്‍ ബീഫ് കഴിക്കുന്നവരേയും പശുക്കളെ കൊല്ലുന്നവരേയും ചോദ്യം ചെയ്യുമെന്നാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com