ഗുജറാത്തില്‍ ജിഎസ്ടി വെല്ലുവിളിയാകുമെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

ഒരു ചായക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍, ഒരു അവതാരകയ്ക്ക് മാനവ വിഭവശേഷി മന്ത്രിയാകാമെങ്കില്‍ ഒരു സാധാരണക്കാരനായ തനിക്ക് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് അഭിപ്രായം പറയാം 
ഗുജറാത്തില്‍ ജിഎസ്ടി വെല്ലുവിളിയാകുമെന്ന് ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: ജിഎസ്ടിയും നോട്ട് നിരോധനവും ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് ബിജെപി നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. ഒരു ചായക്കാരന് പ്രധാനമന്ത്രിയാകാമെങ്കില്‍, ഒരു വക്കിലീന് ധനകാര്യമമന്ത്രിയാകാമെങ്കില്‍, ഒരു അവതാരകയ്ക്ക് മാനവ വിഭവശേഷി മന്ത്രിയാകാമെങ്കില്‍ ഒരു സാധാരണക്കാരനായ തനിക്ക് സാമ്പത്തിക ശാസ്ത്രത്തെ കുറിച്ച് അഭിപ്രായം പറയാമെന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ പ്രതികരണം

പാര്‍ട്ടിയെ വെല്ലുവിളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നേതാക്കള്‍ ദേശീയ താത്പര്യം മുന്‍നിര്‍ത്തി കണ്ണാടിയില്‍ നോക്കി യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണമെന്നും ശത്രുഘ്‌നന്‍ സിന്‍ഹ. ജനങ്ങള്‍ ജിഎസ്ടിക്കും നോട്ട് നിരോധനത്തിനും തൊഴിലില്ലായ്മയ്ക്കും എതിരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പില്‍ എത്ര സീറ്റുകള്‍ നേടാനാകുമെന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. 

മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കെതിരെയും നേരത്തെയും ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മറ്റുപാര്‍ട്ടിയില്‍ ചേരുന്നതാണ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് നല്ലതെന്നായിരുന്നു ചില ബിജെപി നേതാക്കളുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com