മോദി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയൂ; ഗുജറാത്തില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മോദിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ആരെയെങ്കിലും ഒരാളെ ജയിലിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍
മോദി ജയിലിലടച്ച ഒരു കള്ളപ്പണക്കാരന്റെയെങ്കിലും പേര് പറയൂ; ഗുജറാത്തില്‍ മോദിയെ കടന്നാക്രമിച്ച് രാഹുല്‍

ഗാന്ധിനഗര്‍: അധികാരത്തിലേറി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും മോദിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ആരെയെങ്കിലും ഒരാളെ ജയിലിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തിലെ ഭറൂച്ചില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

മോദി ജയിലില്‍ അടച്ച ഒരാളുടെയെങ്കിലും പേരു പറയൂ. വിജയ് മല്യ പുറത്താണുള്ളത്. ഇംഗ്ലണ്ടില്‍ ആഘോഷിക്കുകയാണ് മല്ല്യ.ഗുജറാത്തിലെ തിരഞ്ഞെടുപ്പു ദിവസം ബിജെപിക്ക്ഷോക്കടിക്കുമെന്നും രാഹുല്‍ പറഞ്ഞു.

എളുപ്പത്തില്‍ വ്യവസായം നടത്താന്‍ സാധിക്കുന്ന അന്തരീക്ഷമല്ല ഇന്ത്യയിലുള്ളത്. നോട്ട് നിരോധനവും ജിഎസ്ടിയും ചേര്‍ന്ന് സകലതും കുഴപ്പത്തിലാക്കി. ഗുജറാത്തില്‍ നാനോ കാര്‍ ഫാക്ടറി ആരംഭിക്കാന്‍ അവസരം ഒരുക്കിയ മോദിയുടെ നീക്കത്തെയും രാഹുല്‍ വിമര്‍ശിച്ചു. ഗുജറാത്തിലെ റോഡുകളില്‍ എവിടെയെങ്കിലും നാനോ കാര്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നുണ്ടോ? രാഹുല്‍ ചോദിച്ചു. 

നാനോ നിര്‍മാണ യൂണിറ്റ് ആരംഭിക്കാന്‍ ടാറ്റയ്ക്ക് ബാങ്ക് ലോണ്‍ ആയി നല്‍കിയ 33000 കോടിരൂപയുണ്ടായിരുന്നെങ്കില്‍ ഗുജറാത്തിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളാന്‍ സാധിക്കുമായിരുന്നു. ജറാത്തിലെ 90 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും വന്‍വ്യവസായികളുടെ ഉടമസ്ഥതയിലുള്ളതാണ്. ഉയര്‍ന്ന ഫീസ് ഈടാക്കുന്നതിനാല്‍ പാവപ്പെട്ടവര്‍ക്ക് അവിടെ പഠിക്കാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.  ഗുജറാത്തില്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷമുള്ള രാഹുലിന്റെ ആദ്യ ഗുജറാത്ത് സന്ദര്‍ശനമാണ് ഇന്നു തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com