രാഹുലിന്റെ പക്വത; ഡോക്ടറെ കാണിക്കണമെന്ന പരിഹാസവുമായി ബിജെപി എംഎല്‍എ

അന്‍പത് വയസാകുമ്പോള്‍ പൊടുന്നനെ ഒരാള്‍ക്ക് പക്വതയാര്‍ജ്ജിക്കുന്നത് ഒരു ഡോക്ടറെ കാണിച്ച് ഇതിന്റെ സാധ്യത ആരായണമെന്നും ബിജെപി നേതാവ് ഹിമന്ത വിസ്വ ശര്‍മ
രാഹുലിന്റെ പക്വത; ഡോക്ടറെ കാണിക്കണമെന്ന പരിഹാസവുമായി ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: അന്‍പത് വയസാകുമ്പോള്‍ പൊടുന്നനെ ഒരാള്‍ക്ക് പക്വതയാകുമോയെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ആസാമിലെ ബിജെപി മന്ത്രി ഹിമന്ത വിശ്വ ശര്‍മ. അതുകൊണ്ട് തന്നെ ഒരു ഡോക്ടറെ കാണിച്ച് ഇതിന്റെ സാധ്യത ആരായണമെന്നും അദ്ദേഹം പറഞ്ഞു. നേരത്ത കോണ്‍ഗ്രസ് നേതാവായിരുന്നു ഹിമന്ത വിശ്വ ശര്‍മ

മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് രാഹുലിനെതിരെ ഹിമന്ത വിശ്വ രംഗത്തെത്തുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പായ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ പിഡിക്ക് ബിസ്‌കറ്റ് നല്‍കുകയായിരുന്നുവെന്നു ഞാന്‍ ഓര്‍ക്കുന്നുവെന്നായിരുന്നു ശര്‍മയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com