രാഹുലിന്റെ ബ്ലാക്ക്‌ബെല്‍റ്റില്‍ സംശയമുള്ളവര്‍ക്ക് കാണാന്‍; ഐകിഡോ പരീശിലന ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന് വാക്ക് നല്‍കിയിരുന്നത് പോലെ ജാപ്പനീസ് കായിക ഇനം ഐകിഡോ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാഹുല്‍
രാഹുലിന്റെ ബ്ലാക്ക്‌ബെല്‍റ്റില്‍ സംശയമുള്ളവര്‍ക്ക് കാണാന്‍; ഐകിഡോ പരീശിലന ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പിടിയുമായെത്തി രാഹുല്‍ ഗാന്ധി വീണ്ടും സമൂഹമാധ്യമങ്ങളില്‍ താരമായി. എന്നാല്‍ അവിടെ തീര്‍ന്നിട്ടില്ല. ബോക്‌സിങ് താരം വിജേന്ദര്‍ സിങ്ങിന് വാക്ക് നല്‍കിയിരുന്നത് പോലെ ജാപ്പനീസ് കായിക ഇനം ഐകിഡോ പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 

ഐകിഡോ വസ്ത്രത്തില്‍ ചുവടുകള്‍ വയ്ക്കുന്ന രാഹുലിന്റെ ഫോട്ടോ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടേയും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ട്വിറ്റര്‍ കൈകാര്യം ചെയ്യുന്ന ദിവ്യ സ്പന്ദനയുടേയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയുമാണ് പുറത്തുവിട്ടിരിക്കുന്നത്. 

രാഷ്ട്രീയക്കാര്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കുകയോ, അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലെന്ന വിജേന്ദറിന്റെ പരാമര്‍ശത്തിന് മറുപടി കൊടുത്തായിരുന്നു ഐകിഡോയിലെ തന്റെ പ്രാഗത്ഭ്യത്തെ കുറിച്ച് രാഹുല്‍ തുറന്നു പറഞ്ഞത്. 

ഐകിഡോയില്‍ ബ്ലാക്ക് ബെല്‍റ്റാണ് ഞാന്‍. നിങ്ങള്‍ അതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ബ്ലാക്ക് ബെല്‍റ്റ് ആണെന്ന കാര്യം ഞാന്‍ പരസ്യമായി എവിടേയും പറഞ്ഞിട്ടില്ല. ദിവസത്തില്‍ ഒരു മണിക്കൂര്‍ കായിക പരിശീലനത്തിനായി മാറ്റി വയ്ക്കാറുണ്ട്. എന്നാല്‍ തിരക്കുകള്‍ കാരണം കഴിഞ്ഞ നാല് മാസത്തോളമായി ഇതിന് സാധിക്കുന്നില്ലെന്നും നേരത്തെ വിജേന്ദറിന് മറുപടിയായി രാഹുല്‍ ഒരു ബിസിനസ് പരിപാടിക്കിടെ പറഞ്ഞിരുന്നു.

രാഹുലിന്റെ പ്രതികരണം വന്നതിന് പിന്നാലെ ഐകിഡോ പരിശീലിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തുടെ എന്ന ചോദ്യവുമായി വിജേന്ദറെത്തി. ജനങ്ങളെ കായിക ഇനങ്ങളിലേക്ക് അടുപ്പിക്കാന്‍ ഇത് പ്രചോദനമാകുമെന്നായിരുന്നു വിജേന്ദര്‍ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് രാഹുല്‍ ഐകിഡോ പരിശീലിക്കുന്ന ഫോട്ടോകള്‍ പുറത്തുവിട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com