റഷ്യ ഹിന്ദുരാഷ്ട്രം; പുരാതന റഷ്യയില്‍ ഹിന്ദുത്വത്തിന്റെ വേരുകളുണ്ടെന്ന് തെളിവുകള്‍

ക്രിസ്തുമതത്തിനാണ് അവിടെ ഏറ്റവുമധികം പ്രാധാന്യം. എന്നിട്ടുപോലും ഹൈന്ദവ സംസ്‌കാരിത്തിന്റെ ചില  ഏടുകള്‍ റഷ്യയില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്
റഷ്യ ഹിന്ദുരാഷ്ട്രം; പുരാതന റഷ്യയില്‍ ഹിന്ദുത്വത്തിന്റെ വേരുകളുണ്ടെന്ന് തെളിവുകള്‍

പുരാതന റഷ്യയില്‍ ഹൈന്ദവ സംസ്‌കാരം നിലനിന്നിരുന്നുവെന്ന അവകാശവാദവുമായി സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള ഓണ്‍ലൈന്‍ വെബ്‌പോര്‍ട്ടല്‍. ലോകത്ത് മതങ്ങള്‍ അംഗീകരിക്കപ്പെട്ട കാലഘട്ടം മുതല്‍ ഹൈന്ദവ സംസ്‌കാരം റഷ്യയില്‍ പ്രചുരപ്രചാരണം നേടിയതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ മാത്രമൊതുങ്ങാതെ ഹൈന്ദവ സംസാകാരം അയല്‍പക്കരാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നതായും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ഇതിന് തെളിവുകള്‍ ഉണ്ടെന്ന അവകാശവാദവുമായാണ് വെബ്‌സൈറ്റ് രംഗത്ത് എത്തിയിരിക്കുന്നത്. റഷ്യയെ  മതനിരപേക്ഷ രാജ്യമായിട്ടാണ് ലോകം വിശേഷിപ്പിക്കുന്നത്. വിവിധ മതവിഭാഗങ്ങളില്‍ പെട്ടവര്‍ സഹവര്‍ത്തിത്തോടെ ഇവിടെ ജീവിക്കുന്നുണ്ട്. പുരാതന റഷ്യയില്‍ ഹിന്ദുത്വത്തിന്റെ വേരുകളുണ്ടെന്ന് തെളിവുകള്‍ഹൈന്ദവ സംസ്‌കാരവുമായി റഷ്യയ്ക്ക് അഭേദ്യമായ ബന്ധമുണ്ടെന്ന് റഷ്യന്‍ അധികൃതരെ ഉദ്ധരിച്ച് കൊണ്ട് വെബ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വൈഷ്ണവ വിശ്വാസികള്‍ കൃഷ്ണന്റെ ആശയങ്ങള്‍ റഷ്യയില്‍ പ്രചരിപ്പിച്ചിരുന്നതിന്റെ തെളിവകള്‍ തന്നെയാണ് റഷ്യയില്‍ ഹൈന്ദവ സംസ്‌കാരം വേരൂന്നിയതായുള്ള അവകാശവാദങ്ങള്‍ക്ക് നിദാനം. വോള്‍ഗാ തീരത്തുനിന്നും വിഷ്ണുവിന്റെ പ്രതിമ ഉത്ഖനനത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എഡി 7ാം കാലഘട്ടത്തിനും മുതല്‍ 9ാം കാലഘട്ടത്തിനിടയില്‍ നടന്ന ഉത്ഖനനത്തില്‍ കണ്ടെത്തിയെന്നാണ് റഷ്യന്‍ ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നത്. ഈ മേഖലയില്‍ നിന്നും നിരവധി പുരാവസ്തുക്കള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com