സഹോദരന്‍ പ്രണയിച്ചു: സഹോദരിയെ പരസ്യമായി നഗ്നയാക്കി നടത്തിച്ച് കുടുംബത്തിന്റെ പകവീട്ടല്‍

യുവതിയുടെ സഹോദരന്‍ അക്രമികളുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയച്ചതിന്റെ പേരിലാണ് ഈ ക്രൂരത.
സഹോദരന്‍ പ്രണയിച്ചു: സഹോദരിയെ പരസ്യമായി നഗ്നയാക്കി നടത്തിച്ച് കുടുംബത്തിന്റെ പകവീട്ടല്‍

സഹോദരന്‍ പ്രണയിച്ചതിന് സഹോദരിയെ നഗ്‌നയാക്കി ജനക്കൂട്ടത്തിന്റെ പ്രതികാരം. വടക്ക്-പടിഞ്ഞാറന്‍ പാകിസ്ഥാനിലാണ് സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹോദരന്‍ അക്രമികളുടെ കുടുംബത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയച്ചതിന്റെ പേരിലാണ് ഈ ക്രൂരത.

പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ച് കീറി പൊതുജനമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മൊഹമ്മദ് ബസ്രത്ത് ഖാന്‍ പറഞ്ഞു. കോസിലെ പ്രധാനപ്പെട്ട രണ്ട് പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുസ്ലീം ഭൂരിഭാഗമുള്ള രാജ്യമായ പാകിസ്ഥാനില്‍ എല്ലാകാലത്തും വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. കുടുംബത്തിന്റെ ആദര്‍ശവും ദുരഭിമാനവും. ഓരോ വര്‍ഷവുംആയിരത്തോളം സ്ത്രീകളാണിവടെ സ്വന്തം ബന്ധുക്കളാല്‍ കൊല്ലപ്പെടുന്നത്. പ്രണയം, വിവാഹം എന്നീ വിഷയങ്ങളിലെല്ലാമുള്ള യാഥാസ്ഥിതിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാത്തതിനാലാണ് ഭൂരിഭാഗം കൊലപാതകങ്ങളും നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com