കോണ്‍ഗ്രസ് ചിരി ക്ലബായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കോണ്‍ഗ്രസ് ഒന്നും തന്നെ അവശേഷിക്കാത്ത അവസ്ഥയിലായി എന്ന് മോദി പരിഹസിച്ചു
 കോണ്‍ഗ്രസ് ചിരി ക്ലബായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല:   കോണ്‍ഗ്രസ് ചിരി ക്ലബായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  രാജ്യത്ത് ഉടനീളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടുപോകുന്നത് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനെ അഭിനന്ദിക്കണം. ഒന്നും തന്നെ അവശേഷിക്കാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍. പാര്‍ട്ടിക്ക് സ്വാധീനമുളള എല്ലാ സ്ഥലങ്ങളിലും കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി.

അഴിമതിക്കേസില്‍ ജാമ്യത്തില്‍ വിട്ടയച്ച ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങാണ് അഴിമതിക്കെതിരെ ഘോരം ഘോരം പ്രസംഗിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമര്‍ശിച്ചു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല എന്നാണ് വീരഭദ്രസിങ് അവകാശ വാദം ഉന്നയിക്കുന്നത്. ഇത് ആരെങ്കിലും വിശ്വസിക്കുമോ എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പരിഹസിച്ചു. അഞ്ച് ഭൂതങ്ങളാണ് ഹിമാചല്‍ പ്രദേശിനെ ബാധിച്ചിരിക്കുന്നത്. മൈനിങ്, ഫോറസ്റ്റ്, ഡ്രഗ്, ടെന്‍ഡര്‍, ട്രാന്‍സ്ഫര്‍ എന്നി മാഫിയകളെ  സംസ്ഥാനത്ത് നിന്നും നിന്നും ഒഴിപ്പിക്കേണ്ടതുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com