പദ്മാവതിയുടെ സെന്‍സറിങ് പോരാ; ഞങ്ങളെയും കാണിക്കണമെന്ന് ബിജെപി

പദ്മാവതിയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനും സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതി ബിജെപി
പദ്മാവതിയുടെ സെന്‍സറിങ് പോരാ; ഞങ്ങളെയും കാണിക്കണമെന്ന് ബിജെപി

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ ചരിത്ര സിനിമ പദ്മാവതിയുടെ റിലീസ് തടയണം എന്നാവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷനും സെണ്ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷനും കേന്ദ്ര സര്‍ക്കാരിനും കത്തെഴുതി ബിജെപി. ക്ഷത്രിയ വിഭാഗത്തിന്റെ വികാരങ്ങളെ അപമാനിക്കുന്നതാണ് ചിത്രം എന്നാണ് ബിജെപിയുടെ വാദം. 

ചിത്രത്തിന്റെ റിലീസിന് മുമ്പ് രജ്പുത് പ്രതിനിധികളെ ഉള്‍പ്പെടുത്തി തങ്ങളെ ചിത്രം കാണിക്കണം എന്നാണ് ബിജെപിയുടെ ആവശ്യം. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുകയാണ് എന്നാണ് ബിജെപിയും മറ്റ് ഹിന്ദുത്വ സംഘടനകളും ആരോപിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ തന്നെ ബിജെപി എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു. 


പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതുവകരെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ഞങ്ങള്‍ കേന്ദ്രത്തിനും ഇലക്ഷന്‍ കമ്മീഷനും സിബിഎഫ്‌സിയ്ക്കും കത്തെഴുതിയിരിക്കുകയാണ് എന്ന് ബിജെപി വക്താവ് ഐകെ ജഡേജ ബുധനാഴ്ച പറഞ്ഞു. 

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ബിജെപി സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് എന്ന ആരോപണത്തെ തള്ളിയ ജഡേജ,സംസ്ഥാനത്തിന്റെ ചരിത്രം നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിയെയുള്ള പോരാട്ടത്തിലാണ് ബിജെപിയെന്നും കൂട്ടിച്ചേര്‍ത്തു. ചരിത്രത്തിലെ രണ്ട് വ്യക്തികളെ തെറ്റായ തരത്തില്‍ ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ജഡേജ പറയുന്നു. റാണി പദ്മാവതിയുടേയും അലാവുദ്ദീന്‍ ഖില്‍ജിയുടേയും കഥ പറയുന്ന ചിത്രമാണ് ബന്‍സാലിയുടെ പദ്മാവതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com