മസൂദ് അസറിനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം തളളി ചൈന

മസൂദ് അസറിന്റെ ആസ്തികള്‍ മരവിപ്പിക്കാനും, രാജ്യാന്തര യാത്രകള്‍ നിരോധിക്കുന്നതിനുമുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കാണ് ചൈന വിലങ്ങുതടിയായത്. 
മസൂദ് അസറിനെ യുഎന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം തളളി ചൈന

ന്യൂൂഡല്‍ഹി : പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസറിനെ ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുളള ഇന്ത്യയുടെ ശ്രമം വീണ്ടും തടഞ്ഞ് ചൈന. ഇതോടെ മസൂദ് അസറിന്റെ ആസ്തികള്‍ മരവിപ്പിക്കാനും, രാജ്യാന്തര യാത്രകള്‍ നിരോധിക്കുന്നതിനുമുളള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കാണ് ചൈന വിലങ്ങുതടിയായത്. ഇത് പുകഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യയും ചൈനയും തമ്മിലുളള നയതന്ത്രബന്ധം കൂടുതല്‍ വഷളാകാന്‍ ഇടയാക്കുമെന്ന് കരുതുന്നു. 

ഐക്യരാഷ്ട്ര സഭ തയ്യാറാക്കുന്ന അല്‍ഖ്വെയ്ദയുമായി ബന്ധമുളള ഭീകരസംഘടനകളുടെ പട്ടികയില്‍ മസൂദ് അസറിനെ  ഉള്‍പ്പെടുത്തണമെന്നത് ഇന്ത്യയുടെ നീണ്ടകാലത്തെ ആവശ്യമാണ്. 17 സൈനികള്‍ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണം ഉള്‍പ്പെടെ നിരവധി അക്രമപരമ്പരകളുടെ സൂത്രധാരനാണ് മസൂദ് അസര്‍. ഈ ആവശ്യത്തിന് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നി സുരക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങള്‍ പിന്തുണച്ചിരുന്നു. ഈ ആവശ്യമാണ് ചൈന വീറ്റോ ചെയ്ത് തളളിയത്. ഇന്ത്യയിലെ ഭീകരാക്രമണങ്ങളില്‍ മസൂദ് അസറിന്റെ പങ്ക് സംബന്ധിച്ച് അഭിപ്രായ സമന്വയം രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടികാട്ടിയാണ് ചൈനയുടെ നടപടി

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇന്ത്യയും ചൈനയും തമ്മിലുളള നയതന്ത്രബന്ധത്തിലെ തര്‍ക്കവിഷയമാണ് മസൂദ് അസര്‍. പാക്കിസ്ഥാന്റെ സഖ്യകക്ഷിയെന്ന നിലയില്‍ മസൂദ് അസറിനെ സംരക്ഷിക്കുന്ന നിലപാട് ചൈന സ്വീകരിക്കുന്നത് ഇന്ത്യ എതിര്‍ത്തുവരുകയാണ്. ദേശീയ സുരക്ഷ കണക്കിലെടുത്ത് മസൂദ് അസറിന് എതിരൈ നടപടി സ്വീകരിക്കണമെന്നതാണ് ഇന്ത്യയുടെ നീണ്ട കാലത്തെ ആവശ്യം. കഴിഞ്ഞ മാര്‍ച്ചിലും സമാനമായ നിലയില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ ആവശ്യം ചൈന തളളിയിരുന്നു.  എന്നാല്‍ ജയ്‌ഷെ മുഹമ്മദ് സംഘടനയെ ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com