രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ ഗോവയില്‍; അപ്പോള്‍ കേരളമോ?

സ്ത്രീ സുരക്ഷയില്‍ ബിഹാറാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്
രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും സുരക്ഷിതര്‍ ഗോവയില്‍; അപ്പോള്‍ കേരളമോ?

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത് ഗോവയിലാണെന്ന് സര്‍വേ ഫലം. കേരളമാണ് രണ്ടാം സ്ഥാനത്ത്. കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് പ്രസിദ്ധീകരിച്ച പ്ലാന്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. ബിഹാറാണ് ഏറ്റവും പിന്നില്‍ നില്‍ക്കുന്നത്. 

ഓരോ സംസ്ഥാനങ്ങളിലേയും വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം, അതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണം എന്നിവ വിലയിരുത്തിയാണ് പട്ടിക തയാറാക്കിയത്. മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് പിന്നിലുള്ളത്. സ്ത്രീകളുടെ അവസ്ഥ ഏറ്റവും മോശമായത് ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ്. ആദ്യമായാണ് ഇത്തരത്തിലുള്ള ജന്‍ധന്‍ വള്‍നറബിളിറ്റി അന്‍ഡക്‌സ് (ജിവിഐ) തയാറാക്കിയത്. 

ഗോവയ്ക്ക് 0.656 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിന് 0.634 പോയിന്റാണ് കിട്ടിയത്. ഇതിനേക്കാള്‍ താഴെയാണ് ദേശീയ ശരാശരി. 0.436 പോയിന്റുള്ള ഡല്‍ഹി 28ാം സ്ഥാനത്താണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com