അടച്ചിട്ട മുറിയില്‍ അഞ്ചുവര്‍ഷം: ഭര്‍ത്താവിന്റെ തടവില്‍ നിന്നും ഭാര്യയെയും മകളെയും മോചിപ്പിച്ചു  

മരപ്പണിക്കാരനായ മനോഭേന്ദര മണ്ഡലിന്റെ ഭാര്യ മഞ്ജു മണ്ഡലും പതിനൊന്ന് വയസുകാരിയായ മകളുമാണ് വര്‍ഷങ്ങള്‍  വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതം നയിച്ചത്.
അടച്ചിട്ട മുറിയില്‍ അഞ്ചുവര്‍ഷം: ഭര്‍ത്താവിന്റെ തടവില്‍ നിന്നും ഭാര്യയെയും മകളെയും മോചിപ്പിച്ചു  

കൊല്‍ക്കത്ത:  അഞ്ചുവര്‍ഷം അടച്ചിട്ട മുറിയില്‍ ഭര്‍ത്താവിന്റെ തടവിലായിരുന്ന ഭാര്യയെയും മകളെയും മോചിപ്പിച്ചു.  കൊല്‍ക്കത്ത മൂര്‍ഷിദാബാദ് ജില്ലയില്‍ ജലഞ്ജി മേഖലയിലാണ് സംഭവം.മരപ്പണിക്കാരനായ മനോഭേന്ദര മണ്ഡലിന്റെ ഭാര്യ മഞ്ജു മണ്ഡലും പതിനൊന്ന് വയസുകാരിയായ മകളുമാണ് വര്‍ഷങ്ങള്‍ നീണ്ട ദുരിത ജീവിതം നയിച്ചത്. വിവരം അറിഞ്ഞ് എത്തിയ പൊലീസാണ് കറുത്ത പ്ലാസ്റ്റിക് ഷീറ്റില്‍ മറച്ച മുറിയില്‍ നിന്നും ഇരുവരെയും മോചിപ്പിച്ചത്. മുറി വൃത്തിഹീനമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ ബിരുദധാരിയായ മഞ്ജു മണ്ഡല്‍ ഭര്‍ത്താവിന് എതിരെ പൊലീസിന് പരാതി നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് മഞ്ജു മണ്ഡലിന്റെ സഹോദരന്‍ മനോഭേന്ദര മണ്ഡലിന് എതിരെ പൊലീസിന് പരാതി നല്‍കി. അന്വേഷണം ആരംഭിച്ച പൊലീസ് മനോഭേന്ദര മണ്ഡല്‍ ഒളിവിലാണെന്ന് അറിയിച്ചു. 

ജനല്‍ പൊളിച്ചാണ് പൊലീസ് മുറിയില്‍ പ്രവേശിച്ചത്. ആദ്യം പുറത്തുവരാന്‍ മടിച്ച അമ്മയെയും മകളെയും കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാണ്
പുറത്ത് എത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ കുടുംബം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചതെന്ന് അയല്‍ക്കാര്‍ ഓര്‍മ്മിക്കുന്നു. പിന്നെ ഒരു സുപ്രഭാതത്തില്‍ ഇവരെ കാണാതാവുകയായിരുന്നു. ഭര്‍ത്താവ് മനോഭേന്ദര മണ്ഡല്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ മുറി പുറത്ത് നിന്നും പൂട്ടുകയാണ് പതിവ്.  രാത്രി വൈകിയ വേളയിലാണ് ഇയാള്‍ വീട്ടില്‍ എത്താറെന്നും പൊലീസ് പറയുന്നു. മറ്റൊരു വിവാഹം കഴിച്ച മനോഭേന്ദര മണ്ഡലിന്റെ വീട്ടില്‍ തന്നെയാണ് രണ്ടാംഭാര്യയും കഴിഞ്ഞിരുന്നതെന്ന് മഞ്ജു മണ്ഡലിന്റെ സഹോദരന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com