ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് 

2017 ലെ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക് - 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം
ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്തിക്ക് 

ന്യൂഡല്‍ഹി: 2017 ലെ ജ്ഞാനപീഠ പുരസ്‌കാരം ഹിന്ദി എഴുത്തുകാരി കൃഷ്ണ സോബ്തിക്ക്. സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം. 11 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. നംവാര്‍ സിങ് അധ്യക്ഷനായ സമിതിയാണ്് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

ഹിന്ദിയില്‍ നിരവധി നോവലുകളും ഉപന്യാസങ്ങളും എഴുതിയ സോബ്തി സാഹിത്യത്തിലെ പുതിയ ആഖ്യാന രീതിയിലൂടെയാണ്്ശ്രദ്ധ നേടിയത്. 2015 ലെ ദാദ്രി കലാപത്തിനോട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രകടിപ്പിച്ച നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ച് അക്കാദമി അവാര്‍ഡുകള്‍ കൃഷ്ണ സോബ്തി തിരികെ നല്‍കിയിരുന്നു.

1980 ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും 1996 ല്‍ സാഹിത്യഅക്കാദമി ഫെലോഷിപ്പിനും അര്‍ഹയായിട്ടുണ്ട്. 2010 ല്‍ സര്‍ക്കാര്‍ പത്മഭൂഷണ്‍ അവാര്‍ഡ് നല്‍കിയിരുന്നുവെങ്കില്‍ അവര്‍ നിരസിക്കുകയായിരുന്നു. ദര്‍വാരി, മിത്ര മസാനി, മനന്‍ കി മാന്‍, ടിന്‍ പഹദ്, ടൈം സര്‍ഗം തുടങ്ങിയവയാണ് ശ്രദ്ധേയ കൃതികള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com