മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 

നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ ആധാറുമായി ബന്ധിപ്പിക്കണം.  ഇതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് വരെ നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍
മൊബൈല്‍ നമ്പറുകള്‍ ഫെബ്രുവരി ആറിനകം ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ 

ന്യൂഡല്‍ഹി : മൊബൈല്‍ നമ്പറുകള്‍ഫെബ്രുവരി ആറിനകം  ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന് സുപ്രീംകോടതിയാണ് അനുമതി നല്‍കിതെന്നും അഡ്വ. സൊഹേബ് ഹുസൈന്‍ വഴി സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 

മൊബൈല്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി സുപ്രീംകോടതിയാണ് നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ തീയതി മാറ്റാന്‍ കേന്ദ്രസര്‍ക്കാരിനാകില്ല. കൂടാതെ പുതിയ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയതായി കേന്ദ്രം അറിയിച്ചു. നിലവില്‍ ഉള്ള ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളവര്‍ ആധാറുമായി ബന്ധിപ്പിക്കണം.  ഇതിനുള്ള സമയപരിധി മാര്‍ച്ച് 31 ന് വരെ നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 

മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം  സത്യവാങ്മൂലം സമര്‍പ്പിച്ചത്. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സംരക്ഷിക്കുന്നത്. ആദാര്‍ വിവരങ്ങള്‍ ശേഖരിച്ച സെര്‍വറുകള്‍ ഇതുവരെയും സൈബര്‍ ആക്രമണം നേരിട്ടിട്ടില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. ആധാര്‍ ഇല്ലാത്തത് കൊണ്ട് രാജ്യത്ത് ഒരിടത്തും പട്ടിണി മരണം സംഭവിച്ചിട്ടില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com