സിസി ടിവി ക്യാമറയില്‍ മൊബൈല്‍ കള്ളന്റെ മുഖം തെളിഞ്ഞില്ല; നിലവാരമില്ലാത്ത ക്യാമറക്കെതിരേ ശബ്ദമുയര്‍ത്തി പെണ്‍കുട്ടി

ക്യാമറയുടെ തെളിച്ചക്കുറവ് കാരണം പെണ്‍കുട്ടിയുടെ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്‌ 
സിസി ടിവി ക്യാമറയില്‍ മൊബൈല്‍ കള്ളന്റെ മുഖം തെളിഞ്ഞില്ല; നിലവാരമില്ലാത്ത ക്യാമറക്കെതിരേ ശബ്ദമുയര്‍ത്തി പെണ്‍കുട്ടി

മുംബൈ: മുംബൈയില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവികളുടെ തെളിച്ചക്കുറവിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ദേവേന്ദ്ര ഫഡ്‌നവിസിന് പരാതി അയച്ച് 19 കാരി.  ക്യാമറയുടെ തെളിച്ചക്കുറവ് കാരണം പെണ്‍കുട്ടിയുടെ മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിയേയും മുംബൈ പൊലീസിനേയും ട്വിറ്ററില്‍ ടാഗ് ചെയ്ത് പരാതി പറഞ്ഞത്. 

ജൂലൈയിലാണ് പെണ്‍കുട്ടി ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ വ്യക്തമായി തെളിയാത്തതിനാല്‍ കള്ളനെ കണ്ടെത്താന്‍ ജുഹു പോലീസിന് സാധിച്ചില്ല. ഇതില്‍ പ്രകോപിതയായാണ് നഗരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ നിലവാരം ചോദ്യം ചെയ്തുകൊണ്ട് പെണ്‍കുട്ടി ട്വീറ്റ് ചെയ്തത്. 

ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്ന വണ്ടികളുടെ നമ്പറുകള്‍ മികച്ച നിലവാരത്തില്‍ എങ്ങനെയാണ് സിസി ടിവി ക്യാമറകള്‍ പിടിച്ചെടുക്കുന്നതെന്ന് എനിക്ക് മനസിലാക്കാനായിട്ടില്ലെന്ന് ട്വീറ്റില്‍ പറഞ്ഞു. ഏതെങ്കിലും രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ നടന്നു കഴിഞ്ഞാല്‍ സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. കുറ്റക്കാരുടെ മുഖവും വണ്ടി നമ്പറും മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ക്യമാറകൊണ്ട് എന്താണ് ഉപകാരമെന്നും പെണ്‍കുട്ടി ചോദിക്കുന്നു.

ബൈക്കില്‍ വന്ന രണ്ട് പേരാണ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചെടുത്തത്. ജുഹു പൊലീസ് സ്റ്റേഷന്റെ സമീപത്തുവെച്ചായിരുന്നു സംഭവം. പെണ്‍കുട്ടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇതുവരെ കേസ് തെളിയിക്കാന്‍ പോലീസിന് ആയില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com