അതിര്‍ത്തിയില്‍ നിന്ന് പുതിയ രണ്ടായിരത്തിന്റെ ലക്ഷങ്ങളുടെ കളളനോട്ടുകള്‍ പിടിച്ചെടുത്തു

ധനകാര്യ രഹസ്യാന്വേഷണവിഭാഗവും അതിര്‍ത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കളളനോട്ട് പിടിച്ചെടുത്തത്
അതിര്‍ത്തിയില്‍ നിന്ന് പുതിയ രണ്ടായിരത്തിന്റെ ലക്ഷങ്ങളുടെ കളളനോട്ടുകള്‍ പിടിച്ചെടുത്തു

കൊല്‍ക്കത്ത: പുതിയ രണ്ടായിരത്തിന്റെ കളളനോട്ടുകള്‍ പിടിച്ചെടുത്തു.ബംഗാളില്‍ ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്നുമാണ് 3.96 ലക്ഷം രൂപയുടെ കളളനോട്ടുകള്‍ പിടികൂടിയത്. ധനകാര്യ രഹസ്യാന്വേഷണവിഭാഗവും അതിര്‍ത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കളളനോട്ട് പിടിച്ചെടുത്തത്. 

കളളനോട്ട് കടത്തുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com