നിങ്ങള്‍ റിപ്പോര്‍ട്ടറാണോ? വിമര്‍ശകരെ മാധ്യമപ്രവര്‍ത്തകരാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

തന്റെ അക്കൗണ്ട് നിറയ്ക്കുന്നതിന് പകരം, ലക്ഷങ്ങളായ പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നതിലുള്ള പ്രതിസന്ധികള്‍ അദ്ദേഹം അതിജീവിച്ചു
നിങ്ങള്‍ റിപ്പോര്‍ട്ടറാണോ? വിമര്‍ശകരെ മാധ്യമപ്രവര്‍ത്തകരാക്കി ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

ബാര്‍ബര്‍ ഷോപ്പിലെ രാഷ്ട്രീയ ചര്‍ച്ചകളാണ്. രണ്ട് യുവാക്കള്‍പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച് സംസാരം തുടരുന്നു. ഇതിനിടയില്‍ നാടകീയമായി ഇവരുടെ ചര്‍ച്ചയിലേക്ക് കടക്കുന്ന മറ്റൊരാള്‍ നിങ്ങള്‍ റിപ്പോര്‍ട്ടര്‍മാരെ പോലെയുണ്ടെന്നാണ് യുവാക്കളുടെ മോദി വിമര്‍ശനത്തിന് മറുപടിയായി പറയുന്നത്. മോദി സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ചും, മുന്‍ യുപിഎ സര്‍ക്കാരിന്റേയും, ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റേയും വീഴ്ചകളെ കുറിച്ചുമെല്ലാമായി പിന്നെയാ മൂന്നാമന്റെ വാക്കുകള്‍... വികസനത്തെ കൂട്ടുപിടിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി പുറത്തിറക്കിയിരിക്കുന്ന വീഡിയോയാണ് ഇത്.

മോദിക്ക് നേരെ വിമര്‍ശനം ഉന്നയിക്കുന്നവരെ മാധ്യമപ്രവര്‍ത്തകര്‍ എന്ന് മുദ്രകുത്തിയാണ് ബിജെപിയുടെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള വീഡിയോ വരുന്നത്. ഗുജറാത്തി നടനായ ജിമിത് ത്രിവേദിയാണ് വീഡിയോയില്‍ പ്രധാന റോളിലെത്തുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള പിന്തുണയാകുമെന്നാണ് വീഡിയോയില്‍ പറയുന്നത്. 

ബാര്‍ബര്‍ ഷോപ്പില്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന യുവാക്കളില്‍ ഒരാള്‍ റിപ്പോര്‍ട്ടറാണ്. മോദി നമ്മളെ ദ്രോഹിക്കുകയാണെന്ന് ഒരു യുവാവ് പറയുമ്പോള്‍, മോദി ഏകാധിപതിയാണെന്നാണ് രണ്ടാമത്തെ യുവാവിന്റെ പ്രതികരണം. ഈ സമയം പ്രധാന വേഷം ചെയ്യുന്ന ത്രിവേദി കടന്നു വരുന്നു. പിന്നെ ജന്‍ ധന്‍ അക്കൗണ്ട്, നോട്ട് അസാധുവാക്കള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക്, മോദിയുടെ അതിര്‍ത്തി സന്ദര്‍ശനം, സ്വച്ഛ് ഭാരത് ക്യാംപെയ്ന്‍ എന്നിവയെ കുറിച്ചെല്ലാം തൃവേദി എണ്ണിയെണ്ണി പറയുന്നു. 

തന്റെ അക്കൗണ്ട് നിറയ്ക്കുന്നതിന് പകരം, ലക്ഷങ്ങളായ പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുന്നതിലുള്ള പ്രതിസന്ധികള്‍ അദ്ദേഹം അതിജീവിച്ചതായി മോദിയെ പുകഴ്ത്തി ത്രിവേദി പറയുന്നു. എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്താണ് നോട്ട് അസാധുവാക്കലും, സര്‍ജിക്കല്‍ സ്‌ട്രൈക്കുമെല്ലാം അദ്ദേഹം നടത്തിയതെന്നും വീഡിയോയില്‍ പറയുന്നു. 

ത്രിവേദിയുടെ വാദമെല്ലാം കേട്ടതിന് ശേഷം രണ്ട് യുവാക്കളുടേയും അഭിപ്രായം മാറുകയും, മോദിയെ പോലൊരു പ്രധാനമന്ത്രിയെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലെന്ന അഭിപ്രായത്തിലേക്ക് വരെത്തുകയും ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com