ചെന്നൈ വെളളപ്പൊക്കം: പൊലീസിന് അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്‍

തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതമാണ് കമല്‍ ഹാസന്റെ അനുമോദനം
ചെന്നൈ വെളളപ്പൊക്കം: പൊലീസിന് അഭിനന്ദനങ്ങളുമായി കമല്‍ ഹാസന്‍

ചെന്നൈ:കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ ചെന്നൈയിലെ ജനങ്ങളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ പൊലീസ് സേനയെ അനുമോദിച്ച് നടന്‍ കമല്‍ ഹാസന്‍. പൂര്‍ണമായും വെള്ളത്തിന് അടിയിലായ തെരുവുകളില്‍ സഹായവുമായെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ സഹിതമാണ് കമല്‍ ഹാസന്റെ അനുമോദനം. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളോടും ആരാധകരോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ കമല്‍ഹാസന്‍ ആഹ്വാനം ചെയ്തു. 

കനത്ത മഴയെത്തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങളില്‍ ഡ്യൂട്ടി ഇല്ലാതിരുന്നിട്ടു കൂടി സഹായവുമായെത്തിയ പൊലീസ് സേനയെ അഭിനന്ദിച്ചേ മതിയാകൂ. യൂണിഫോം ഉണ്ടെങ്കിലും  ഇല്ലെങ്കിലും രാജ്യത്തിന്റെ നല്ല പൗരന്മാര്‍ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും. ഇതു മാതൃകയാക്കി തമിഴ്‌നാട്ടിലെ മറ്റുള്ളവരും സഹായസന്നദ്ധരായി മുന്നിട്ടിറങ്ങണം കമല്‍ഹാസന്‍ ട്വീറ്റു ചെയ്തു. കനത്ത മഴയെത്തുടര്‍ന്നു ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലേറെയും വെള്ളക്കെട്ടിന്റെ പിടിയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com