സ്ത്രീത്വത്തെ അപമാനിക്കല്‍ അത് ചരിത്രത്തിലായാലും, ഭാവിയിലായാലും അംഗീകരിക്കില്ലെന്ന് കേന്ദ്ര മന്ത്രി

സ്ത്രീത്വത്തെ അപമാനിക്കല്‍ അത് ചരിത്രത്തിലായാലും, ഭാവിയിലായാലും അംഗീകരിക്കില്ലെന്ന് കേന്ദ്ര മന്ത്രി

സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന ഒന്നിനേയും അംഗീകരിക്കില്ലെന്നും ഉമാ ഭാരതി ട്വിറ്ററിലൂടെ വ്യക്തമാക്കി

ജയ്പൂര്‍: ഡിസംബര്‍ ഒന്നിന് റിലീസ് നിശ്ചയിച്ചിരിക്കുകയാണെങ്കിലും സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവതിക്ക് നേരെയുള്ള പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. കഴിഞ്ഞ ദിവസം പത്മാവതിയുടെ ജന്മദേശമായ രാജസ്ഥാനിലെ ചിറ്റോഗണ്ഡില്‍ തന്നെ വലിയ പ്രതിഷേധം നടന്നിരുന്നു. 

പ്രതിഷേധം ശക്തമാകുന്നതിന് ഇടയിലാണ് കേന്ദ്ര മന്ത്രി ഉമാ ഭാരതി ഒരു നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുന്നത്. ചരിത്രകാരന്മാര്‍, സിനിമാ മേഖലയില്‍ നിന്നുള്ളവര്‍, പ്രതിഷേധക്കാര്‍, സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരെ ചേര്‍ത്ത് ഒരു കമ്മിറ്റി രൂപീകരിക്കാനാണ് ഉമാ ഭാരതിയുടെ നിര്‍ദേശം. 

ഞാന്‍ ശക്തമായി നില്‍ക്കും. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്ന ഒന്നിനേയും അംഗീകരിക്കില്ലെന്നും ഉമാ ഭാരതി ട്വിറ്ററിലൂടെ വ്യക്തമാക്കി. ചരിത്രം വളച്ചൊടിച്ചാണ് പത്മാവതി തയ്യാറാക്കിയിരിക്കുന്നതെന്നാണ് ഞങ്ങളുടെ സംശയം. അതിനാല്‍ റിലീസിന് മുന്‍പ് ചരിത്രകാരന്മാരേയും, മറ്റ് വിദഗ്ധരേയും പത്മാവതി സിനിമ കാണിക്കണമെന്നാണ് പത്മാവതിക്കെതിരെ പ്രതിഷേധിക്കുന്നവരുടെ ആവശ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com