കലാപഭൂമിയാക്കാന്‍ ആര്‍എസ്എസ് പണമൊഴുക്കുന്നു: ബിജെപിയുടെ പതിവ് തന്ത്രം ത്രിപുരയില്‍ നടക്കില്ല: മണിക് സര്‍ക്കാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th November 2017 06:11 PM |
Last Updated: 05th November 2017 06:22 PM | A+A A- |

ന്യൂഡല്‍ഹി: ത്രിപുരയിലെ അതിര്‍ത്തിയില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും പണം ഒഴുക്കുകയാണെന്ന് ത്രിപുര മുഖ്യമന്ത്രിയും സിപിഎം പിബി അംഗവുമായ മണിക് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കും. ആദിവാസി വിഭാഗങ്ങളെയും ആദിവാസി ഇതര വിഭാഗങ്ങളെയും തമ്മിലടിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു
സിപിഎം പുറത്തിറക്കിയ ജനങ്ങള്‍ ആദ്യമെന്ന ത്രിപുര മോഡല്‍ എന്ന തലക്കെട്ടോടെയുള്ള ലഘുലേഖയില്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ആക്രമണങ്ങള്‍ അക്കമിട്ട് നിരത്തുന്നു. അതിര്‍ത്തികളില്‍ കലാപമുണ്ടാക്കാന്‍ ആഹ്വാനം ചെയ്യുകയാണ് ബിജെപിയും ആര്‍എസ്എസും ചെയ്യുന്നത്. ഇതിനായി പണമൊഴുക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും സിപിഎം പറയുന്നു.
ഒരു സീറ്റുപോലുമില്ലാതെ നിരവധി സംസ്ഥാനങ്ങളില്‍ പ്രതിപക്ഷമാകാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. സിബിഐ, ആദായ നികുതി വകുപ്പുകളെ ദുരൂപയോഗം ചെയ്ത് സര്‍ക്കാരിനെ അട്ടിമറിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ ഈ തന്ത്രം ത്രിപുരയില്‍ നടക്കില്ലെന്നും മണിക് സര്‍ക്കാര്‍ പറയുന്നു.
ത്രിപുര സര്‍ക്കാര്‍ നടപ്പാക്കിയ നിരവധി വികസനപ്രവര്‍ത്തനങ്ങളും ലഘുലേഖയിലുണ്ട്. നാടിന്റെ ഐക്യം നിലനിര്‍ത്താന്‍ ബിജെപി ആര്‍എസ്എസ് ഗൂഡനീക്കം ജനങ്ങള്‍ ചെറുക്കുമെന്നും ലഘുലേഖയില്‍ പറയുന്നു. ആര്‍എസ്എസിന്റെ വംശീയ വിദ്വേഷ നീക്കത്തെ ഞങ്ങള്‍ ചെറുക്കുന്നത് ജനങ്ങളോടൊപ്പം അണിചേര്‍ന്നാണെന്നും മണിക് സര്‍ക്കാര്‍ പറയുന്നു