മദ്യവില്‍പ്പന കൂടണമെങ്കില്‍ ബ്രാന്റിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ബിജെപി മന്ത്രി

മദ്യകുപ്പിക്ക്  മഹാരാജ എന്ന പേര് നല്‍കിയാല്‍ ആരുവാങ്ങില്ലെന്നും പകരം മഹാറാണി എന്ന പേര് നല്‍കിയാല്‍ ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് കാണാമെന്ന് മന്ത്രി ഗിരീഷ് മഹാജന്‍
മദ്യവില്‍പ്പന കൂടണമെങ്കില്‍ ബ്രാന്റിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ബിജെപി മന്ത്രി

നാഗ്പൂര്‍: മദ്യവില്‍പ്പന വര്‍ധിപ്പിക്കാന്‍ മദ്യകുപ്പികള്‍ക്ക് സ്ത്രീകളുടെ  പേര് നല്‍കണമെന്ന വിവാദപരാമര്‍ശവുമായി മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി. സംഭവം വിവാദമായതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ജലവിഭവ വകുപ്പ് മന്ത്രി ഗിരീഷ് മഹാജനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കി. 

ഉദാഹരണസഹിതമാണ് മന്ത്രി കാര്യത്തിലേക്ക് കടന്നത്. മദ്യകുപ്പിക്ക്  മഹാരാജ എന്ന പേര് നല്‍കിയാല്‍ ആരുവാങ്ങുമെന്ന് മന്ത്രി ചോദിക്കുന്നു. എന്നാല്‍  പകരം മഹാറാണി എന്ന പേര് നല്‍കി നോക്കൂ. ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് കാണാമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ലിക്വര്‍ ബ്രാന്റുകളുടെ പേരുകള്‍ ജൂലി ബോബി എന്നീ പേരുകളാണ് നല്‍കാറെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സംഭവം വിവാദമായതിനെ തുടര്‍ന്ന് സാമഹ്യപ്രവര്‍ത്തകനായ പരോമിത ഗോസ്വാമിയാണ് പൊലീസില്‍  പരാതി നല്‍കിയത്. നിയമവശങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍വക്കീലിന് പൊലീസ് പരാതി കൈമാറിയിട്ടുണ്ട്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്നതും ജനങ്ങളെ പ്രകോപിപ്പിക്കുന്നതുമാണ് മന്ത്രിയുടെ പ്രസംഗമെന്നാണ് പരാതിക്കാരി പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com