വൈകി വരുന്നവര്‍ സൂക്ഷിക്കുക, ജീവനക്കാരെ കയ്യോടെ പിടിക്കാന്‍ റെയില്‍വേയില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം

2018 ജനുവരി 31 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും
വൈകി വരുന്നവര്‍ സൂക്ഷിക്കുക, ജീവനക്കാരെ കയ്യോടെ പിടിക്കാന്‍ റെയില്‍വേയില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം

ന്യൂഡല്‍ഹി : രാജ്യത്തെ റെയില്‍വേ ഓഫീസുകളില്‍ ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചു. 2018 ജനുവരി 31 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ജീവനക്കാര്‍ ജോലിക്ക് വരുന്നതിനും പോകുന്നതിനും സമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വേണ്ടിയാണ് ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.  ഇതുസംബന്ധിച്ച് എല്ലാ റെയില്‍വേ സോണുകളിലേക്കും അറിയിപ്പ് നല്‍കിക്കഴിഞ്ഞു. 

ഡിവിഷന്‍ ഓഫീസുകള്‍, സോണല്‍ ഓഫീസുകള്‍, ആര്‍ഡിഎസ്ഒ, കോല്‍ക്കത്ത മെട്രോ റെയില്‍, റെയില്‍വേ വര്‍ക് ഷോപ്പുകള്‍, ഫാക്ടറികള്‍, റെയില്‍വേ നിര്‍മാണശാലകള്‍ എന്നിവടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിക്കുന്നത്. നവംബര്‍ 30 ഓടേ ആദ്യഘട്ടം പൂര്‍ത്തിയാകും. ജനുവരി 31 ഓടെ രാജ്യത്തെ മുഴുവന്‍ റയില്‍വേ സ്‌റ്റേഷനുകളിലും പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്താനാണ് റയില്‍വേയുടെ തീരുമാനം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com