1833 കോടി രൂപയുടെ ബിനാമി ആസ്തികള്‍ കണ്ടുകെട്ടി ; കളളപ്പണം വെച്ചുപ്പൊറുപ്പിക്കില്ലെന്ന് മോദി സര്‍ക്കാര്‍

20,572 ടാക്‌സ് റിട്ടേണുകളില്‍ നോട്ടുഅസാധുവാക്കലിന് ശേഷവും അതിന് മുന്‍പും രേഖപ്പെടുത്തിയിരിക്കുന്ന വരുമാനത്തില്‍ പൊരുത്തക്കേടുകള്‍ ഉളളതായി കണ്ടെത്തി
1833 കോടി രൂപയുടെ ബിനാമി ആസ്തികള്‍ കണ്ടുകെട്ടി ; കളളപ്പണം വെച്ചുപ്പൊറുപ്പിക്കില്ലെന്ന് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി : നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷികദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടപടി കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍.  ഹിമാചല്‍ പ്രദേശിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇനി ബിനാമി ആസ്തികള്‍ കണ്ടുകെട്ടുന്ന നാളുകളാണ് വരാന്‍ പോകുന്നത് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.ഈ പ്രസ്താവന നടത്തി ദിവസങ്ങള്‍ക്കുളളില്‍ ആദായ നികുതി വകുപ്പ് 1833 കോടി രൂപയുടെ ബിനാമി ആസ്തികള്‍ കണ്ടുകെട്ടി.  ബിനാമി ആസ്തികള്‍ക്ക് എതിരെയുളള നടപടികള്‍ ശക്തമായി തുടരുമെന്ന് സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര അറിയിച്ചു. ആസ്തികള്‍ കണ്ടുകെട്ടിയതിന്റെ അടിസ്ഥാനത്തില്‍ 517 നോട്ടീസുകളും ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചു

സമാനമായ നിലയില്‍ ആദായനികുതി റീട്ടേണ്‍ സമര്‍പ്പിച്ചതിലെ ക്രമക്കേടുകളും ആദായനികുതി വകുപ്പ് പരിശോധിച്ചുവരുകയാണ്. 20,572 ടാക്‌സ് റിട്ടേണുകളില്‍ നോട്ടുഅസാധുവാക്കലിന് ശേഷവും അതിന് മുന്‍പും രേഖപ്പെടുത്തിയിരിക്കുന്ന വരുമാനത്തില്‍ പൊരുത്തക്കേടുകള്‍ ഉളളതായി കണ്ടെത്തി. ഈ റീട്ടേണുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കി വരുകയാണെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതിന് പുറമേ ഒരു ലക്ഷത്തോളം നികുതി വെട്ടിച്ച കേസുകളും ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. നോട്ടു അസാധുവാക്കലിന് ശേഷം 23.22 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി നടന്ന 3.68ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണെന്ന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍  കണ്ടെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com