ആവശ്യത്തിന് അടികൊണ്ട് കഴിഞ്ഞു, തുടര്‍ന്നും അടികൊള്ളാന്‍ ഞാന്‍ മൃദംഗമല്ലെന്ന് കമല്‍ഹാസന്‍

ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചായിരിക്കും തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കുന്നു
ആവശ്യത്തിന് അടികൊണ്ട് കഴിഞ്ഞു, തുടര്‍ന്നും അടികൊള്ളാന്‍ ഞാന്‍ മൃദംഗമല്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉടനെന്ന വ്യക്തമാക്കി നടന്‍ കമല്‍ഹാസന്‍. ജന്മദിനമായ ചൊവ്വാഴ്ച രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും, ആദ്യം കുഞ്ഞുണ്ടാകണം എന്നിട്ടാണ് പേരിടല്‍ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. 

ആരാധകരുമായി സംവദിക്കാന്‍ ലക്ഷ്യമിട്ടുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ജന്മദിനത്തിന്റെ അന്ന് അദ്ദേഹം പുറത്തിറക്കും. ജനങ്ങളില്‍ നിന്നും സംഭാവന സ്വീകരിച്ചായിരിക്കും തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കുന്നു. ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന സംഭാവന വിവരങ്ങളും ആപ്ലിക്കേഷനില്‍ നിന്നും അറിയാനാവും. 

എനിക്ക് സ്വിസ് ബാങ്കില്‍ അക്കൗണ്ടില്ല, അവിടെയുള്ള കള്ളപ്പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും കമല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗത്തില്‍ താരം പറഞ്ഞു. 

ക്ഷേത്രങ്ങള്‍ പൊളിച്ചു നീക്കാന്‍ ഒരിക്കലും താന്‍ പറഞ്ഞിട്ടില്ല, എന്നാല്‍ മതത്തിന്റെ പേരില്‍ വിഷം നല്‍കിയാല്‍ കുടിക്കരുത്, തനിക്ക് ആവശ്യത്തിന് തല്ലു കൊണ്ടു കഴിഞ്ഞു. തുടര്‍ച്ചയായി അടിക്കാന്‍ താന്‍ മൃദംഗമല്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com