മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സത്രീ ആശുപത്രിയില്‍ ജീവിക്കുന്നു; യുപിയില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ഇസിജി അടക്കമുള്ള പരിശോധനഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു രോഗി മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്‌. ശ്വാസോച്ഛാസം നടത്തുന്നതായി തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വിണ്ടും പരിശോധന ആവശ്യപ്പെടുകയായിരുന്നു
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ സത്രീ ആശുപത്രിയില്‍ ജീവിക്കുന്നു; യുപിയില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

ലഖ്‌നോ: ആരോഗ്യരംഗത്ത് യുപിയെ മാതൃകയാക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തില്‍ വന്ന് പറഞ്ഞിട്ട് ദിവസങ്ങള്‍ അധികമായില്ല. ബിആര്‍എം മെഡിക്കല്‍ കോളേജില്‍ മരിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ എണ്ണത്തിലും കുറവുണ്ടിയിട്ടില്ല. കഴിഞ്ഞ 48 മണിക്കൂറില്‍ മരിച്ച കുട്ടികളുടെ എണ്ണം മുപ്പതാണ്. എന്നാല്‍ യോഗിയുടെ യുപിയിലെ ആശപുപത്രിയില്‍  ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ രോഗി ഇപ്പോഴും ജീവിച്ചിരിക്കുകയാണ്.ലഖ്‌നോ സിറ്റിയലെ പ്രധാന ആശുപത്രിയിലാണ് 52 കാരി ഇപ്പോഴും ജീവിക്കുന്നത്

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗിയുടെ ഇസിജി എടുത്ത ശേഷമാണ് രോഗി മരിച്ചതായി ഡോക്ടര്‍ ബന്ധുക്കളെ അറിയിക്കുന്നത്. ഇസിജി അടക്കമുള്ള പരിശോധനഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ വിധിയെഴുത്ത്. എന്നാല്‍ രോഗി ശ്വാസോച്ഛാസം നടത്തുന്നതായി തിരിച്ചറിഞ്ഞ ബന്ധുക്കള്‍ വീണ്ടും രോഗിയെ പരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്വാഷാലിറ്റിയിലെ ഡോക്ടര്‍ വെന്റിലേറ്ററിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു

ഇതിനിടെ രോഗം ജീവനുണ്ടെന്ന് പറഞ്ഞ് ബന്ധുക്കള്‍ ഡോക്ടറെ സമീപിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബന്ധുക്കളുടെ ആരോപണത്തിന്‍മേല്‍ കെജിഎംയു അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com