ഈ പ്രായത്തില്‍ എനിക്ക് സമാധാനം വേണം, ആരോപണങ്ങളില്‍ അമിതാഭ് ബച്ചന്റെ പ്രതികരണം

ഈ പ്രായത്തില്‍ തന്നെ വെറുതെ വിടണം എന്നാണ് അമിതാഭ് ബച്ചന്‍ തന്റെ  ബ്ലോഗില്‍ കുറിച്ചത്
ഈ പ്രായത്തില്‍ എനിക്ക് സമാധാനം വേണം, ആരോപണങ്ങളില്‍ അമിതാഭ് ബച്ചന്റെ പ്രതികരണം

മുംബൈ: ഈ പ്രായത്തില്‍ എനിക്ക് സമാധാനം വേണം, പനാമ പേപ്പറിലും, ബൊഫോഴ്‌സ് അഴിമതിയിലും തന്റെ പേര് ചര്‍ച്ചയാവുന്നത് പരാമര്‍ശിച്ചായിരുന്നു അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗിലൂടെ പ്രതികരിച്ചത്. എന്നാല്‍ പാരഡൈഴ്‌സ് പേപ്പേഴ്‌സ് ലിസ്റ്റില്‍ തന്റെ പേരുണ്ടാകുമെന്ന് വ്യക്തമായതിന് ശേഷമാണോ ബച്ചന്‍ ഇത്തരമൊരു പ്രതികരണം നടത്തിയതെന്നും വ്യക്തമല്ല. 

എന്നും രാജ്യത്ത് നിലവിലുള്ള വ്യവസ്ഥയ്ക്ക് ഒപ്പം നിന്നിട്ടുണ്ട്, എന്നാലിപ്പോള്‍ ഈ പ്രായത്തില്‍ തന്നെ വെറുതെ വിടണം എന്നാണ് അമിതാഭ് ബച്ചന്‍ തന്റെ  ബ്ലോഗില്‍ കുറിച്ചത്. അനധികൃത കെട്ടിട നിര്‍മാണം നടത്തിയെന്ന് ആരോപിച്ച് ബിഎംസി തനിക്കെതിരെ നോട്ടീസ് അയച്ചതായിരുന്നു അമിതാഭ് ആദ്യം ബ്ലോഗില്‍ കുറിച്ചത്. ഇതിന് ശേഷം പമാന പേപ്പറിലും, ബൊഫോഴ്‌സ് കേസിലും ഉള്‍പ്പെട്ടപ്പോഴുള്ള അനുഭവങ്ങള്‍ അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. 

എന്നാല്‍ പാരഡൈഴ്‌സ് പേപ്പേഴ്‌സിനെ കുറിച്ച് അമിതാഭ് ബ്ലോഗില്‍ പ്രതികരിച്ചില്ല. ഈ പ്രായത്തില്‍, ജീവിതത്തിലെ ഈ അവസാന സമയം സമാധാനവും, പ്രശസ്തിയില്‍ നിന്നുമുള്ള സ്വാതന്ത്ര്യവുമാണ് താന്‍ ആഗ്രഹിക്കുന്നത്. ജീവിതത്തിന്റെ അവസാന നാളുകള്‍ എന്നിലേക്കൊതുങ്ങി ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

നാളെ ഇതിലും വലിയ ആരോപണങ്ങള്‍ മുന്നില്‍ വരും, എന്നാല്‍ അതിനോടെല്ലാം സഹകരിക്കുമെന്നും ബിഗ് ബി പറയുന്നു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ 700 ഇന്ത്യക്കാര്‍ പാരഡൈഴ്‌സ് പേപ്പേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്. 

പാനാമ പേപ്പേഴ്‌സില്‍ തന്റെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് ശേഷം പ്രതികരണത്തിന് വേണ്ടിയായിരുന്നു എല്ലാവരും സമ്മര്‍ദ്ദം ചെലുത്തിയത്. ആരോപണങ്ങള്‍ നിഷേധിച്ചു, പേര് അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്ന് പ്രതികരിക്കുകയും ചെയ്തു. എന്നിട്ടും തനിക്ക് നേരെയുള്ള ചോദ്യങ്ങള്‍ തുടരുകയാണെന്നും അമിതാഭ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com