കളളപ്പണം പിടിച്ചെടുക്കല്‍:  ഭീമമായ തുക നിക്ഷേപിച്ച ഒരു ലക്ഷം പേര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

നോട്ടുനിരോധനത്തിന് പിന്നാലെ സംശയാസ്പദമായ നിലയില്‍ ഭീമമായ തുക ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു ലക്ഷം പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ആദായനികുതി വകുപ്പ് തയ്യാറെടുക്കുന്നതായി  റിപ്പോര്‍ട്ട്
കളളപ്പണം പിടിച്ചെടുക്കല്‍:  ഭീമമായ തുക നിക്ഷേപിച്ച ഒരു ലക്ഷം പേര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

ന്യൂഡല്‍ഹി: നോട്ടുനിരോധനത്തിന് പിന്നാലെ സംശയാസ്പദമായ നിലയില്‍ ഭീമമായ തുക ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു ലക്ഷം പേര്‍ക്ക് 
നോട്ടീസ് അയക്കാന്‍ ആദായനികുതി വകുപ്പ് തയ്യാറെടുക്കുന്നതായി  റിപ്പോര്‍ട്ട്.  സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കുമാണ് നോട്ടീസ് അയക്കുന്നത്. സാമ്പത്തിക സ്രോതസ്സ് ഉള്‍പ്പെടെ ഗൗരവപ്പെട്ട കാര്യങ്ങളില്‍ ഉത്തരം ലഭിക്കേണ്ടത്. ഇത് വിശദമായി അന്വേഷിക്കുന്നതിനാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 
ഈ ആഴ്ചതന്നെ നോട്ടീസുകള്‍ നല്‍കി തുടങ്ങുമെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി കളളപ്പണവിഷയത്തില്‍ നടപടികള്‍ കടുപ്പിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികള്‍ ശക്തമാക്കി മുന്നോട്ടുപോകാന്‍ ആദായനികുതി വകുപ്പ് നീക്കം ആരംഭിച്ചത്

ആദ്യഘട്ടമെന്ന നിലയില്‍ നോട്ടുനിരോധനത്തിന് ശേഷം 50 ലക്ഷം രൂപയ്ക്ക് മുകളില്‍ പണമായി ബാങ്കുകളില്‍ നിക്ഷേപിച്ചവരില്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍ സ്വന്തമായുളളവര്‍ക്ക് നോട്ടീസ് അയക്കാനാണ് ആദായനികുതി വകുപ്പിന്റെ ആലോചന. ഏകദേശം 70,000 സ്ഥാപനങ്ങള്‍ ഈ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്  വിവരം.  നിക്ഷേപം നടത്തിയ ഇവര്‍ കൃത്യമായി നികുതി റീട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നു. നികുതി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യ സമയത്ത് മറുപടി പറയാനും ഇവര്‍ തയ്യാറായിട്ടില്ല.   ആദായനികുതി നിയമത്തിലെ 142 ആം വകുപ്പിലെ ഒന്നാം ഉപവകുപ്പ് അനുസരിച്ച് നോട്ടീസ് അയക്കാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

അതേപോലെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ പേരില്‍  30000  സൂക്ഷ്മപരിശോധന നോട്ടീസുകള്‍ പുറപ്പെടുവിക്കാനും ആദായനികുതി വകുപ്പിന് ആലോചനയുണ്ട്.   മുന്‍ കാലങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ കണക്കിലെടുത്താണ് നീക്കം. 20,572 ടാക്‌സ് റീട്ടേണുകള്‍ സൂക്ഷ്മ പരിശോധനയുടെ വക്കിലാണെന്നും ആദായ നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സമാനമായി സംശയാസ്പദമായ നിലയില്‍ 
ബാങ്കുകളില്‍ 25 ലക്ഷത്തിനും 50 ലക്ഷത്തിനും ഇടയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കാനും ആദായ നികുതി വകുപ്പിന് പരിപാടിയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com