കേരളമുള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് കൂലി നിലച്ചു

തൊഴിലുറപ്പ് കൂലിയ്ക്കായി മാസങ്ങളോളമുള്ള തൊഴിലാളികളുടെ കാത്തിരിപ്പ് ഗ്രാമവാസികളെ ദുരിതകയത്തിലാക്കി - 3066 കോടിയാണ് വിവിധ  സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം നല്‍കാനുള്ളത്‌
കേരളമുള്‍പ്പെടെ 20 സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് കൂലി നിലച്ചു

ന്യൂഡല്‍ഹി:  കേരളം ഉള്‍പ്പടെ 20 സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് വേതനം നിലച്ചു. കേന്ദ്രഫണ്ട് വിതരണം ചെയ്യാത്തതിനെ തുടര്‍ന്ന് കൂലി വിതരണം ചെയ്യാത്തത് ഗ്രാമീണമേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. സപ്തംബര്‍ മുതലുള്ള കൂലിയാണ് കേരളമുള്‍പ്പെടെ 16 സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത്. 92 ദശലക്ഷം തൊഴിലാളികളാണ് ഇതുമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.

അസാം, കര്‍ണാടക, പഞ്ചാബ്, തമിഴ്‌നാട്, ഹരിയാന, ഉത്തര്‍പ്രദേശ്, ചത്തീസ്ഗഡ്, രാജസ്ഥാന്‍, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഒറീസ, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് ബീഹാര്‍ എന്നീ  സംസ്ഥാനങ്ങള്‍ക്കാണ് സപ്തംബര്‍ മുതലുള്ള വേതനം ലഭിക്കാനുള്ളത്. മഹാരാഷ്ട്ര, ത്രിപുര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്ക് ഒക്ടോബര്‍ മുതലുള്ള കൂലിയും ലഭിക്കാനുണ്ട്. ഹരിയാനയില്‍ ഓഗസ്ത് മൂതലുള്ള വേതനമാണ് ലഭിക്കാനുള്ളത്. 

3066 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്നും വിവിധ സംസ്ഥാനള്‍ക്ക് ലഭിക്കാനുള്ളത്. നോട്ട് നിരോധനത്തിന്റെ ദുരിതം സാധാരണക്കാര്‍ അനുഭവിക്കുമ്പോഴാണ് ഗ്രാമീണമേഖലയിലെ ദുരിതക്കയത്തിലാക്കി കൂലിയ്ക്ക് വേണ്ടി മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത്. മസ്റ്റര്‍ റോള്‍ പൂര്‍ത്തിയായാല്‍ 15 ദിവസത്തിനകം കൂലി നല്‍കിയിരിക്കണമെന്നാണ് തൊഴിലുറപ്പ് പദ്ധതിയിലെ വ്യവസ്ഥ. കൂലി വിതരണം വൈകിയാല്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. എന്നാല്‍ സംസ്ഥാനങ്ങളുടെ പിഴവാണ് കാരണമെങ്കിലേ നഷ്ടപരിഹാരം ലഭിക്കകയുള്ളു. എന്നാല്‍  കേന്ദ്രസര്‍ക്കാര്‍ ഫണ്ടുവിതരണം വൈകിപ്പിക്കുന്നതുമൂലം തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുകയുമില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com