പഴ്‌സനല്‍ സ്റ്റാഫ് അംഗം മന്ത്രിയുടെ ചൂ ചുമക്കുന്നു (എക്‌സ്പ്രസ് ഫോട്ടോ)
പഴ്‌സനല്‍ സ്റ്റാഫ് അംഗം മന്ത്രിയുടെ ചൂ ചുമക്കുന്നു (എക്‌സ്പ്രസ് ഫോട്ടോ)

ക്ഷേത്ര ദര്‍ശനം നടത്തുന്ന കേന്ദ്രമന്ത്രിയുടെ ചെരുപ്പു ചുമക്കാന്‍ പേഴ്‌സനല്‍ സ്റ്റാഫ് അംഗം, ജൂവല്‍ ഒറാം വീണ്ടും  വിവാദത്തില്‍

കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ജുവല്‍ ഒറാമാണ് സ്റ്റാഫ് അംഗത്തെക്കൊണ്ട് ചെരുപ്പു ചുമപ്പിച്ച് വിവാദത്തിലായത്

റായഗഡ: കേന്ദ്രമന്ത്രി ക്ഷേത്ര ദര്‍ശനത്തിനു പോയപ്പോള്‍ ചെരുപ്പു ചുമക്കേണ്ട ഉത്തരവാദിത്വം സ്റ്റാഫ് അംഗത്തിന്. കേന്ദ്ര പട്ടിക വര്‍ഗ ക്ഷേമമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ ജുവല്‍ ഒറാമാണ് സ്റ്റാഫ് അംഗത്തെക്കൊണ്ട് ചെരുപ്പു ചുമപ്പിച്ച് വിവാദത്തിലായത്. 

ഒഡിഷയിലെ റാഗഗഡ ജില്ലയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ജുവല്‍ ഒറാം ചെരുപ്പു ചുമക്കാനുള്ള പണി സ്റ്റാഫ് അംഗത്തെ ഏല്‍പ്പിച്ചത്. ശിവക്ഷേത്രത്തോടു ചേര്‍ന്നുള്ള കമ്യൂണിറ്റി ഹാളില്‍ ആയിരുന്നു പാര്‍ട്ടി പരിപാടി. ഹാളില്‍ കടക്കുന്നതിനു മുമ്പ് ഒറാം കൂടെയുണ്ടായിരുന്നവരെയും കൂട്ടി ക്ഷേത്ര ദര്‍ശനത്തിനു തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തില്‍നിന്നു തിരിച്ചിറങ്ങി എല്ലാവരും പാദരക്ഷകള്‍ ധരിച്ച് കമ്യൂണിറ്റി ഹാളിലേക്കു നീങ്ങിയപ്പോള്‍ ഒറാം നേരെ ഹാളിലേക്കു നീങ്ങി. പിന്നാലെ ചെരുപ്പുമായെത്തി മന്ത്രിക്കു നല്‍കേണ്ട ചുമതല പേഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റേതായി. സ്റ്റാഫ് അംഗം മന്ത്രിയുടെ ചെരുപ്പു ചുമക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിജെപി പ്രതിരോധത്തിലായി. സംസ്ഥാന ബിജെപി നേതാക്കള്‍ ആരും ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ജൂവല്‍ ഒറാമിന്റെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം തയാറായില്ലെന്ന് ഒഡിഷയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂവല്‍ ഒറാം ഷൂ ധരിക്കാതെ നടക്കുന്നു
 

പാര്‍ട്ടി യോഗത്തിനിടെ പേഴ്‌സനല്‍ അസിസ്റ്റിന്റിന്റെ മുഖത്ത് അടിച്ചതിലൂടെ നേരത്തെ ജൂവല്‍ ഒറാം വിവാദത്തിലായിരുന്നു. ജനതാ മൈതാനില്‍ പാര്‍ട്ടി യോഗം നടക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നേതാവിന്റെ പ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com