ടിപ്പു ജയന്തി ആഘോഷം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി

2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വര്‍ഗീയ ലഹള ഉണ്ടായിരുന്നുവെന്നും അതിനാല്‍ ആഘോഷം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം
ടിപ്പു ജയന്തി ആഘോഷം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: നവംബര്‍ പത്തിന് സംസ്ഥാനത്ത് നടക്കുന്ന ടിപ്പു ജയന്തി ആഘോഷം തടയാനാകില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷം സംഘടിപ്പിക്കുന്നതിനെതിരെ കെ.പി മഞ്ജുനാഥ് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി വിധി. കൊഡഗു ജില്ലയില്‍ ടിപ്പു ജയന്തി ആഘോഷം തടയണമെന്നും അത് മതസൗഹാര്‍ദം തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി നല്‍കിയത്. 

2015ല്‍ നടന്ന ടിപ്പു ജയന്തി ആഘോഷത്തിനിടെ വ്യാപകമായ വര്‍ഗീയ ലഹള ഉണ്ടായിരുന്നുവെന്നും അതിനാല്‍ ആഘോഷം തടയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ആയിരക്കണക്കിന് കൊഡഗു നിവാസികളെ ടിപ്പു സുല്‍ത്താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. 

അതേസമയം, ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. നവംബര്‍ 10നുള്ള ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളെ എതിര്‍ത്ത് സംഘപരിവാര്‍ സംഘടനകളും ബിജെപിയും രംഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com