നോട്ട് നിരോധന വാര്‍ഷികം: സമരത്തില്‍ നിന്നും ഡിഎംകെ പിന്‍മാറി

പ്രധാനമന്ത്രി നരേന്ദ്രമോദി കരുണനിധിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ നോട്ട്‌നിരോധന വാര്‍ഷികദിനത്തിലെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറി ഡിഎംകെ 
നോട്ട് നിരോധന വാര്‍ഷികം: സമരത്തില്‍ നിന്നും ഡിഎംകെ പിന്‍മാറി

ചെന്നൈ: നോട്ട് നിരോധനത്തിന്റെ വാര്‍ഷികത്തില്‍ തമിഴ്‌നാട്ടില്‍ നടത്താനിരുന്ന പ്രതിഷേധസമരം റദ്ദാക്കിയതായി ഡിഎംകെ. നവംബര്‍ 8ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നായി കരിദിനമാചരിക്കാന്‍ തീരുമാനിച്ചിരുന്നു. ചെന്നൈയിലെ മഴക്കെടുതിയെ തുടര്‍ന്നാണ് പരിപാടി മാറ്റിയതെന്നാണ് പാര്‍ട്ടി നല്‍കുന്ന വിശദീകരണം.

നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഡിഎംകെ പ്രക്ഷോഭം നടത്താനിരിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി കരുണാനിധിയുടെ ആരോഗ്യസ്ഥിതി അറിയുന്നതിനായി കരുണാനിധിയുടെ വീട്ടിലെത്തിയിരുന്നു. കരുണാനിധിയുമായുള്ള കൂടിക്കാഴ്ച പത്തുമിനിറ്റോളം നീണ്ടിരുന്നു. ജയലളിതയുടെ മരണത്തോടെ  തമിഴ്‌നാട്ടില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള ബിജെപിയുടെ നീക്കമായും കൂടിക്കാഴ്ചയെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് നോട്ടുനിരോധനത്തിനെതിരെയുള്ള പ്രതിഷേധ സമരം ഡിഎംകെ വേണ്ടെന്നുവെച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com