നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; അന്വേഷിച്ചാല്‍ തെളിയിക്കാം: മമത ബാനര്‍ജി

നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി; അന്വേഷിച്ചാല്‍ തെളിയിക്കാം: മമത ബാനര്‍ജി

നോട്ട് നിരോധിച്ച് ഒരുവര്‍ഷം തികയാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെ വീണ്ടും ശക്തമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.  നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് മമത ആരോപിച്ചു. അന്വേഷണം നടത്തിയാല്‍ ഇത് തെളിയിക്കാന്‍ സാധിക്കുമെന്നും മമത പറഞ്ഞു. 

നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷികം കള്ളപ്പണ വിരുദ്ധ ദിനമായി കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെയാണ് കടുത്ത ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായ മമത നോട്ട് നിരോധനത്തിനെ ആദ്യം മുതല്‍ ശക്തമായി വിമര്‍ശിക്കുന്നവരുടെ കൂട്ടത്തിലെ പ്രധാനിയാണ്. 

നോട്ട് നിരോധനം കള്ളപ്പണത്തിനെതിരായുള്ള യുദ്ധം ആയിരുന്നില്ല. പകരം അധികാരത്തിലുള്ള ബിജെപിയുടെ സ്ഥാപിത താത്പര്യങ്ങള്‍ക്കായി കള്ളപ്പണം വെളുപ്പിക്കാനുള്ള നീക്കമായിരുന്നു. അവരുടെ കള്ളപ്പണം നിയമപരമായ ഫണ്ടായി മാറ്റപ്പെട്ടു. എന്നാല്‍ രാജ്യം വലിയ ഇരുട്ടിലകപ്പെട്ടു. 

വിദേശ ബാങ്കുകളില്‍ നിന്നുള്ള കളളപ്പണം തിരികെക്കൊണ്ടുവരാനായില്ല. പ്രായോഗികതയില്‍ നോട്ട് നിരോധനം വട്ടപൂജ്യമായിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മമതയുടെ വിമര്‍ശനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com