നോട്ട് നിരോധിച്ചതുകൊണ്ട് കശ്മീരിലെ കല്ലേറ് കുറഞ്ഞു: അരുണ്‍ ജെയ്റ്റ്‌ലി

കശ്മീരിലെ കല്ലേറിനും പ്രതിഷേധങ്ങള്‍ക്കും നക്‌സലിസം പോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നോട്ട് നിരോധനംമൂലം പണം ലഭിക്കാതെയായി
നോട്ട് നിരോധിച്ചതുകൊണ്ട് കശ്മീരിലെ കല്ലേറ് കുറഞ്ഞു: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: കശ്മീരിലെ കല്ലേറും പ്രതിഷേധങ്ങളും കുറഞ്ഞത് നോട്ട് നിരോധിച്ചതിനെത്തുടര്‍ന്നാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷിക തലേന്ന് തന്റെ ബ്ലോഗിലൂടെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. 

കശ്മീരിലെ കല്ലേറിനും പ്രതിഷേധങ്ങള്‍ക്കും നക്‌സലിസം പോലുള്ള ഇടതുപക്ഷ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും നോട്ട് നിരോധനംമൂലം പണം ലഭിക്കാതെയായി. നോട്ട് നിരോധനം നിലവില്‍ വന്ന നവംബര്‍ എട്ട് കളളപ്പണ വിരുദ്ധ ദിനമായി ബിജെപി ആചരിക്കും.

ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ അളവ് 2015-16 സാമ്പത്തിക സാമ്പത്തിക വര്‍ഷത്തേതിനേക്കാള്‍ 2016-17 വര്‍ഷത്തില്‍ ഇരട്ടിയായി വര്‍ധിച്ചു. 15,497 കോടി രൂപയുടെ കണക്കില്‍ പെടാത്ത പണമാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ പിടിച്ചെടുത്തത്. . ഇത് 2015-16 വര്‍ഷത്തേക്കാള്‍ 38 ശതമാനം കൂടുതലാണ്.

കള്ളപ്പണം കുറച്ചുകൊണ്ട് പണമില്ലാ സമ്പദ് വ്യവസ്ഥയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ് രാജ്യം. . 2017 ജനുവരി ഒന്നിന് ആരംഭിച്ച 'ഓപറേഷന്‍ ക്‌ളീന്‍ മണി' പദ്ധതിയിലൂടെ ഈ ദിശയില്‍ രാജ്യം നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും ജെയ്റ്റ്‌ലി എഴുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com