തലസ്ഥാനത്ത് 'ഇടിയുടെ പൂരം'; പുകമഞ്ഞ് കാഴ്ച മറച്ചതോടെ  ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; വീഡിയോ കാണാം

പുകമഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ 18 കാറുകളാണ് കൂട്ടിയിടിച്ചത്
തലസ്ഥാനത്ത് 'ഇടിയുടെ പൂരം'; പുകമഞ്ഞ് കാഴ്ച മറച്ചതോടെ  ഡല്‍ഹിയില്‍ വാഹനങ്ങളുടെ കൂട്ടയിടി; വീഡിയോ കാണാം

ന്യൂഡല്‍ഹി: അന്തരീക്ഷത്തിലെ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതോടെ തൊട്ടുമുന്നിലെ വസ്തുവിനെപ്പോലും കാണാന്‍ പറ്റാത്ത അവസ്ഥയിലാണ് ഡല്‍ഹി. മുന്നറിയിപ്പുകള്‍ ലംഘിച്ച് വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ തുടങ്ങിയത് കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുകമഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി എക്‌സ്പ്രസ് ഹൈവേയില്‍ 18 കാറുകളാണ് കൂട്ടിയിടിച്ചത്. ഒന്നിനു പുറകെ ഒന്നെന്ന രീതിയിലാണ് വാഹനങ്ങള്‍ ഇടിക്കുന്നത്. മുന്നില്‍ നടക്കുന്ന അപകടങ്ങള്‍ തൊട്ടടുത്തു എത്തുമ്പോള്‍ മാത്രമാണ് ഡ്രൈവറിന് കാണാന്‍ സാധിക്കുക. അപ്പോഴേക്കും മുന്നിലെ വണ്ടിയുമായി കൂട്ടിയിടിച്ചിട്ടുണ്ടാകും. 20 മീറ്റര്‍ അടുത്തു നില്‍ക്കുന്ന വ്യക്തിയെവരെ കണാന്‍ സാധിക്കാത്ത അവസ്ഥയാണ് രാജ്യതലസ്ഥാനം. 

ആഗ്ര- നോയിഡ യമുന എക്‌സ്പ്രസ് ഹൈവേയില്‍ നിന്ന് പകര്‍ത്തിയ വണ്ടികളുടെ കൂട്ടിയിടിയുടെ വീഡിയോ നിലവിലെ ഡല്‍ഹിയുടെ അവസ്ഥ വെളിവാക്കുന്നതാണ്. ഒന്നിന് പുറകെ ഒന്നായി കാറുകള്‍ കൂട്ടിയിടിക്കുന്നതും ഇടിച്ച കാറുകളില്‍ നിന്ന് ആളുകള്‍ ഇറങ്ങി ഓടുന്നതും ദൃശ്യങ്ങളിലുണ്ട്. 

പകല്‍ സമയത്ത് മഞ്ഞിന്റെ കാഠിന്യം വര്‍ധിച്ചതാണ് കാറുകള്‍ ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിക്കാന്‍ കാരണമായത്. കാഴ്ചമറക്കുന്ന തരത്തില്‍ പുകമഞ്ഞ് വന്ന് ഡല്‍ഹിയെ മൂടിയതോടെ സ്‌കൂളുകള്‍ക്ക് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വ്യവസായ ശാലകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമുള്ള പുകയ്‌ക്കൊപ്പം നവരാത്രിയുടെ ഭാഗമായി പടക്കം പൊട്ടിച്ചതാണ് രാജ്യ തലസ്ഥാനത്തില്‍ വന്‍ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com