നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് വ്യഭിചാരം കുറഞ്ഞു: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

നോട്ട് നിരോധനം കൊണ്ട് ഡല്‍ഹി പോലെയുള്ള വലിയ നഗരത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍ കടത്തില്‍ കുറവുണ്ടായി - ഇതേ തുടര്‍ന്ന് രാജ്യത്ത് വ്യഭിചാരം കുറഞ്ഞെന്നും മന്ത്രി 
നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് വ്യഭിചാരം കുറഞ്ഞു: കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് വ്യഭിചാരവും മനുഷ്യക്കടത്തും  കുറഞ്ഞെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിജെപി സംഘടിപ്പിച്ച കളളപ്പണ വിരുദ്ധ ദിനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. 

വ്യഭിചാരത്തിനായി അന്യനാട്ടിലേക്ക് കടത്ത പെണ്‍കുട്ടികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായതായി മന്ത്രി പറയുന്നു. ഇതിനായി നേപ്പാള്‍ ബംഗാള്‍  അതിര്‍ത്തിയില്‍ വലിയ രീതിയിലായിരുന്നു പണം ഒഴുക്കിയത്. 500, ആയിരത്തിന്റെ നോട്ടുകള്‍ നിരോധിച്ചതിനെ തുടര്‍ന്നാണ് വ്യഭിചാരത്തില്‍ വലിയ കുറവുണ്ടായതെന്നും മന്ത്രി പറഞ്ഞു. ബീഹാര്‍, ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നു ഡല്‍ഹി പോലെയുള്ള വലിയ നഗരങ്ങളിലേക്ക് കടത്തപ്പെടുന്നു. ഇതിനായി ഇടനിലക്കാര്‍ വന്‍ തുകയാണ് കൈപ്പറ്റിയതെന്നും മന്ത്രി പറഞ്ഞു. 

കശ്മീരിലെ കല്ലേറിലും രാജ്യത്ത് നെക്‌സല്‍ തീവ്രവാദത്തിന്റെ തോതിലും വലിയ കുറവാണുണ്ടായിരിക്കുന്നത്. ഇന്ത്യയെ സത്യസന്ധമായി രാജ്യമായി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നോട്ട് നിരോധനം എന്ന തീരുമാനം മോദി സര്‍ക്കാര്‍ കൈകൊണ്ടത്. നോട്ട് നിരോധനം കൊണ്ട് ഏറെ നേട്ടമുണ്ടായത് പാവങ്ങള്‍ക്കാണെന്നും അവര്‍ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് മാറിയതോടെ എല്ലാ മെച്ചങ്ങളും അവരുടെ ബാങ്ക് ആക്കൗണ്ടുകളിലേക്ക് നേരിട്ട് വന്നുതുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com