രണ്ടാംക്ലാസുകാരനെ കൊന്നത് പരീക്ഷ മാറ്റിവയ്ക്കാന്‍; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചെന്ന് സിബിഐ

ഏഴുവയസ്സുകാരന്‍ പ്രഥ്യുമാന്‍ താക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്
രണ്ടാംക്ലാസുകാരനെ കൊന്നത് പരീക്ഷ മാറ്റിവയ്ക്കാന്‍; പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചെന്ന് സിബിഐ

ന്യൂഡല്‍ഹി: ഹരിയാന റയാന്‍ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പരീക്ഷ മാറ്റിവെക്കാനാണ് കൃത്യം ചെയ്തതെന്ന് സിബിഐ . കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥി കുറ്റം സമ്മതിച്ചതായി സിബിഐ വ്യക്തമാക്കി.

ഏഴുവയസ്സുകാരന്‍ പ്രഥ്യുമാന്‍ താക്കൂറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. നേരത്തെ സ്‌കൂളിലെ ബസ് കണ്ടക്ടറെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കണ്ടക്ടര്‍ക്ക് ക്ലിന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തന്റെ മകന്‍ കൊലപാതകം ചെയ്തിട്ടില്ലെന്ന വാദവുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ പിതാവ് രംഗത്തെത്തി. 

വിദ്യാര്‍ത്ഥിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടില്ല. ഉച്ചയോടെ സിബിഐ ഔദ്യോഗിക വിശദീകരണം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സെപ്റ്റംബര്‍ എട്ടിനാണ് താക്കൂറിനെ സ്‌കൂള്‍ ടോയിലറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com