സിനിമാക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ എല്ലാ ദിവസും ഭര്‍ത്താക്കന്മാരെ മാറ്റുമെന്ന് ബിജെപി എംപി

ഇത്തരത്തില്‍ ദിവസം തോറും ഭര്‍ത്താക്കന്മാരെ മാറ്റുന്നവരായതിനാല്‍ അഭിമാനത്തിന്റെ പേരില്‍ ഒരാളെ കൊല്ലുന്നതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് എംപി പറഞ്ഞത്.
സിനിമാക്കാരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ എല്ലാ ദിവസും ഭര്‍ത്താക്കന്മാരെ മാറ്റുമെന്ന് ബിജെപി എംപി

ഭോപ്പാല്‍: പത്മാവതി വിഷയത്തില്‍ കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബിജെപിയുടെ ഉജ്ജെയിന്‍ എംപിയായ ചിന്താമണി മാളവ്യ. ഇത്തരത്തില്‍ ദിവസം തോറും ഭര്‍ത്താക്കന്മാരെ മാറ്റുന്നവരായതിനാല്‍ അഭിമാനത്തിന്റെ പേരില്‍ ഒരാളെ കൊല്ലുന്നതിന്റെ അര്‍ത്ഥം മനസിലാക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നാണ് എംപി പറഞ്ഞത്.

സജജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവതിയുമായി ബന്ധപ്പെട്ട് എഴുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സജ്ജയ് ലീലാ ബന്‍സാലിയെപ്പോലുള്ള സിനിമാപ്രവര്‍ത്തകര്‍ക്ക് ചെരുപ്പിന്റെ ഭാഷ മാത്രമേ മനസിലാകൂ മറ്റൊന്നും അവര്‍ക്ക് മനസിലാകില്ല എന്നും മാളവ്യ പറഞ്ഞു. ഡിസംബര്‍ ഒന്നിന് പുറത്തിറങ്ങുന്ന ചിത്രം ബഹിഷ്‌കരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

അയല്‍ രാജ്യത്തെ മുസ്ലിം ഭരണാധികാരികളുടെ പിടിയില്‍ അകപ്പെടാതിരിക്കാന്‍ സ്വയം തീക്കൊളുത്തിയാണ് പത്മാവതി മരിച്ചത്. എന്നാല്‍ ബന്‍സാലിയുടെ ചിത്രത്തില്‍ ഭരണാധികാരിയായ അലാവുദ്ദീനെ പ്രണയിക്കുന്നതായാണ് പറയുന്നത്. ഇതാണ് ബിജെപിയെ പ്രകോപിതരാക്കുന്നത്. ബന്‍സാലിയുടെ ചിത്രത്തിലൂടെ റാണി പത്മാവതിയെ മോശമായി ചിത്രീകരിച്ചുവെന്നും എന്നാല്‍ ചരിത്രത്തെ അങ്ങനെ മാറ്റാന്‍ സാധിക്കില്ലെന്നും മാളവ്യ പറയുന്നു.

പണമുണ്ടാക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമെ ഈ സിനിമയ്ക്കുള്ളുവെന്നും സിനിമ തെറ്റായാണ് ചരിത്രത്തെ വ്യാഖ്യാനിക്കുന്നെതെന്നും അദ്ദേഹം പറഞ്ഞു. പത്മാവതിയെ ബഹിഷ്‌കരിക്കുന്നതിനെ താന്‍ പൂര്‍ണ്ണമായും പിന്താങ്ങുന്നതായും ആരും ചിത്രം റിലീസ് ചെയ്യുമ്പോള്‍ പോയി കാണരുതെന്നും മാളവ്യ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com