അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം 

തിങ്കളാഴ്ച മുതല്‍ വെളളിയാഴ്ച വരെ നിയന്ത്രണം കൊണ്ടുവരാനാണ് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ തീരൂമാനിച്ചിരിക്കുന്നത്
അന്തരീക്ഷ മലിനീകരണം: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ വീണ്ടും ഒറ്റ- ഇരട്ട അക്ക വാഹന നിയന്ത്രണം 

ന്യൂഡല്‍ഹി:  അന്തരീക്ഷ മലിനീകരണം എല്ലാ പരിധികളും ലംഘിച്ച് മുന്നേറുന്ന പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തിങ്കളാഴ്ച മുതല്‍ വെളളിയാഴ്ച വരെ നിയന്ത്രണം കൊണ്ടുവരാനാണ് ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാര്‍ തീരൂമാനിച്ചിരിക്കുന്നത്. ഇതിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും വാഹനനിയന്ത്രണം സംബന്ധിച്ച് ട്വീറ്ററിലുടെ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ റീട്വീറ്റ് ഇതിന് സ്ഥിരീകരണമായി വിലയിരുത്തുന്നു

നേരത്തെ ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം വിലയിരുത്തിയശേഷം വേണ്ട ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. മലിനീകരണം നിയന്ത്രിക്കാന്‍ ഒറ്റ- ഇരട്ട അക്ക വാഹനനിയന്ത്രണം പരിഗണനയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലും അന്തരീക്ഷ മലിനീകരണം ഗുരുതരമായി തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 41 ട്രെയിന്‍ സര്‍വീസുകളെ ഇത് കാര്യമായി ബാധിച്ചു. അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ തോത് കണക്കാക്കാനുള്ള എയര്‍ ക്വാളിറ്റി ലെവല്‍ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. മലിനീകരണം വര്‍ധിച്ചതിനെത്തുടര്‍ന്നുണ്ടായ പുകമഞ്ഞ് നഗരത്തിന്റെ കാഴ്ച മറച്ചിരിക്കുകയാണ്. ഇതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജീവിതം താറുമാറായി. മഞ്ഞ് കാലം ആരംഭിക്കുന്നതിന് മുന്‍പ് എല്ലാ വര്‍ഷവും ഒക്‌റ്റോബറില്‍ ലക്ഷക്കണക്കിന് ടണ്ണിന്റെ വിളകളാണ് വടക്കേ ഇന്ത്യയില്‍ തീയിടുന്നത്. ഇതും അന്തരീക്ഷമലിനീകരണം രൂക്ഷമാകാന്‍ ഇടയാക്കിയതായാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com