ഇരുന്നൂറോളം ഉല്‍പ്പനങ്ങള്‍ക്ക് നികുതി ഇളവിന് സാധ്യത; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ ഇന്ന്

ഉയര്‍ന്ന നികുതിയായ 28 ശതമാനം ഏര്‍പ്പെടുത്തിയിരിക്കുന്ന 140 ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാനാണ് സാധ്യത
ഇരുന്നൂറോളം ഉല്‍പ്പനങ്ങള്‍ക്ക് നികുതി ഇളവിന് സാധ്യത; നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ ഇന്ന്

ഗുവാഹത്തി:  വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഇരുന്നൂറോളം ഉല്‍പ്പനങ്ങളുടെ ചരക്കുസേവനനികുതി നിരക്കില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇന്ന് ഇളവ് പ്രഖ്യാപിച്ചേക്കും. ഉയര്‍ന്ന നികുതിയായ 28 ശതമാനം ഏര്‍പ്പെടുത്തിയിരിക്കുന്ന 140 ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാനാണ് സാധ്യത. ഇതുകൂടാതെ 18 ശതമാനം നികുതി ഘടനയില്‍ വരുന്ന ഉല്‍പ്പനങ്ങളുടെ നികുതി ഭാരവും കുറച്ചേക്കും. ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ഗുവാഹത്തില്‍ നടക്കുന്ന യോഗത്തില്‍ പരിഗണിച്ചേക്കും

പാദരക്ഷകള്‍, വാച്ചുകള്‍, സാന്നിറ്ററിവയര്‍, ഫര്‍ണീച്ചര്‍ തുടങ്ങിയ ഉല്‍പ്പനങ്ങളുടെ നികുതി കുറയാനാണ് സാധ്യത. എല്ലാനികുതിദായകര്‍ക്കും മൂന്നുമാസം കൂടുമ്പോള്‍ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയത്തക്കവിധം വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചേക്കും. കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒന്നര കോടി രൂപയില്‍ താഴെ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് ഈ ഇളവ് അനുവദിച്ചിരുന്നു. ഇത് എല്ലാ നികുതിദായര്‍ക്കും ബാധകമാക്കണമെന്ന് വ്യാപാരിസമൂഹം നിരന്തരം ആവശ്യപ്പെടുകയാണ്. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com