എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി; ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാമെന്ന് സുപ്രിം കോടതി

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികൂര്‍ ഉപാധ്യയയാണ് ഹര്‍ജിയുമായി  സുപ്രിം കോടതിയെ സമീപിച്ചത്
എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി തള്ളി; ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാമെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിം കോടതി തള്ളി. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കാരന് ഇക്കാര്യം ആവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മിഷനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികൂര്‍ ഉപാധ്യയയാണ് ഹര്‍ജിയുമായി  സുപ്രിം കോടതിയെ സമീപിച്ചത്. 

ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, മിസോറം, നാഗാലാന്‍ഡ്, മേഘാലയ, , അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. 2011ലെ സെന്‍സസ് പ്രകാരം ലക്ഷദ്വീപില്‍ 2.5 ശതമാനമാണ് ഹിന്ദുക്കളെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മിസോറമില്‍ 2.75 ശതമാനവും നാഗാലാന്‍ഡില്‍ 8.75 ശതമാനവും മേഘാലയയില്‍ 11.53 ശതമാനവും കശ്മീരില്‍ 28.44 ശതമാനവുമാണ് ഹിന്ദുക്കള്‍. അരുണാചലില്‍ 29 ശതമാനവും മണിപ്പുരില്‍ 31.39ശതമാനവും ഹിന്ദുക്കളാണുള്ളത്. 38.40 ശതമാനാണ് പഞ്ചാബില്‍ ഹിന്ദുക്കളുടെ ജനസംഖ്യയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ സംംസ്ഥാനങ്ങളിലെ മുസ്ലിം ജനസംഖ്യയും ഹര്‍ജിയില്‍ എടുത്തുചേര്‍ത്തിട്ടുണ്ട്. ലക്ഷദ്വീപില്‍ 96.20ശതമാനമാണ് മുസ്ലിംകള്‍. ജമ്മുകശ്മീരില്‍ 68.30 ശതമാനവും അസമില്‍ 34.20 ശതമാനവും മുസ്ലിംകളാണുള്ളത്. പശ്ചിംബംഗാളില്‍ 27.5 ശതമാനവും കേരളത്തില്‍ 26.60 ശതമാനവും ഉത്തര്‍പ്രദേശില്‍ 19.30 ശതമാനവും ബിഹാറില്‍ 18 ശതമാനവും മുസ്ലിംകളാണുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു.

ദേശീയ ന്യൂപക്ഷ കമ്മിഷന്‍ നിയമത്തിലെ സെക്ഷന്‍ 2സി ്അനുസരിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷമായി പ്രഖ്യാപിക്കാത്തതിനാല്‍ ഈ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കുവേണ്ടി ചെലവഴിക്കേണ്ട വിഹിതം ഭൂരിപക്ഷങ്ങള്‍ക്കു ലഭിക്കുന്നതായി ഹര്‍ജിയില്‍ വാദം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com