കോണ്‍ഗ്രസിന്റെ സമ്മര്‍ദം ഫലം കണ്ടു; ജിഎസ്ടി നിരക്കുകള്‍ കുത്തനെ കുറച്ചു 

ഷാംപൂ, ടൂത്ത് പേസ്റ്റ്, ചോക്ലേറ്റ്, ആഫ്റ്റര്‍ ഷെവിങ് ലോഷന്‍ , ച്യൂയിഗം,സൗന്ദര്യവര്‍ധക വസ്തുക്കള്‍ , മാര്‍ബിള്‍ അടക്കമുളള ഉല്‍പ്പനങ്ങളുടെ നികുതിയാണ് കുറയുക
കോണ്‍ഗ്രസിന്റെ സമ്മര്‍ദം ഫലം കണ്ടു; ജിഎസ്ടി നിരക്കുകള്‍ കുത്തനെ കുറച്ചു 

ഗുവാഹത്തി: പരാമവധി നികുതിയായ 28 ശതമാനം ചുമത്തിയിരുന്ന വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉല്‍പ്പനങ്ങളുടെ നികുതി കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഇതനുസരിച്ച് 28 ശതമാനം നികുതി 50 ഉല്‍പ്പനങ്ങള്‍ക്ക് മാത്രമായി ചുരുക്കും.  നിലവില്‍ 227 ഉല്‍പ്പനങ്ങള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തുന്നത്. ഫലത്തില്‍ 177 ഉല്‍പ്പനങ്ങള്‍ക്ക് വില ഗണ്യമായി കുറയും. നികുതിനിരക്ക് കുറയ്ക്കുന്നതോടെ 20,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ആഡംബര വസ്തുക്കളും , സിഗരറ്റ് പോലെ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പനങ്ങള്‍ക്കും  ഏര്‍പ്പെടുത്തിയിരുന്ന 28 ശതമാനം നികുതി തുടരുമെന്ന് ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. ചെറുകിട ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കാന്‍ അനുമാന നികുതിയും കുറച്ചേക്കും. 

ഷാംപൂ, ടൂത്ത് പേസ്റ്റ്, ചോക്ലേറ്റ്, ആഫ്റ്റര്‍ ഷെവിങ് ലോഷന്‍ , ച്യൂയിഗം,സൗന്ദര്യവര്‍ധക വസ്തുക്കള്‍ , മാര്‍ബിള്‍ തുടങ്ങിയ ഉല്‍പ്പനങ്ങളുടെ നികുതിയാണ് 18 ശതമാനമായി കുറയുക. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കൗണ്‍സില്‍ തീരുമാനം.  ഇളവുകള്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച ഫിറ്റ്‌മെന്റ് കമ്മിറ്റിയുടെ ശുപാര്‍ശകളും കണക്കിലെടുത്തതായാണ് സൂചന. 

കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഒന്നര കോടി രൂപയില്‍ താഴെ വിറ്റുവരവുളള സ്ഥാപനങ്ങള്‍ക്ക് ഈ ഇളവ് അനുവദിച്ചിരുന്നു. ഇത് എല്ലാ നികുതിദായര്‍ക്കും ബാധകമാക്കണമെന്ന് വ്യാപാരിസമൂഹം നിരന്തരം ആവശ്യപ്പെടുകയാണ്. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. അതൊടൊപ്പം മുറി വാടക 7500 രൂപയ്ക്ക് മുകളിലുളള എല്ലാ ഹോട്ടലുകളുടെയും നികുതി നിരക്ക് ഏകീകരിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഫൈവ സ്റ്റാര്‍ പദവി പരിഗണിക്കാതെ 18 ശതമാനമായി നികുതി നിരക്ക് നിജപ്പെടുത്തണമെന്നാണ് ആവശ്യം. അതേപോലെതന്നെ അനുമാന നികുതി നിശ്ചയിക്കുന്നതില്‍ നിന്നും നികുതിയില്ലാത്ത ഉല്‍പ്പനങ്ങളെ ഒഴിവാക്കണമെന്നും മന്ത്രിതല സമിതി ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com