ജിഎസ്ടി എന്താണെന്ന് ഇതുവരെ മനസിലായില്ലെന്ന് ബിജെപി മന്ത്രി

പല വ്യാപാരികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കു പോലും അത് ഇതുവരെ മനസിലായിട്ടില്ലെന്ന് ധുര്‍വെ
ജിഎസ്ടി എന്താണെന്ന് ഇതുവരെ മനസിലായില്ലെന്ന് ബിജെപി മന്ത്രി

ന്യൂഡല്‍ഹി: ജിഎസ്ടി എന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്ന് ബിജെപി മന്ത്രി. മധ്യപ്രദേശിലെ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായ ഓംപ്രകാശ് ധുര്‍വെയാണ് ചരക്കുസേവന നികുതിയെക്കുറിച്ച് തനിക്കുള്ള അജ്ഞത പരസ്യമായി വ്യക്തമാക്കിയത്. പല വ്യാപാരികള്‍ക്കും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കു പോലും അത് ഇതുവരെ മനസിലായിട്ടില്ലെന്ന് ധുര്‍വെ പറഞ്ഞു.

മധ്യപ്രദേശിലെ ഉമാരിയ ജില്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം. ജിഎസ്ടി എന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ താനില്ലെന്ന് ധുര്‍വെ പറഞ്ഞു. ജിഎസ്ടിയെക്കുറിച്ച് മനസിലാക്കാന്‍ സമയമെടുക്കുമെന്നാണ് തോന്നുന്നത്. അതു പിടി കിട്ടിയാല്‍ ഒരാശ്വാസമാവുമെന്നും മന്ത്രി വെളപ്പെടുത്തി.

ജിഎസ്ടിയെച്ചൊല്ലി ബിജെപി, കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷമായ വാദപ്രതിവാദം നടത്തുന്നതിനിടയിലാണ്, തനിക്കത് മനസിലായിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ബിജെപി  നേതാവ് രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ജിഎസ്ടി ഗബ്ബര്‍സിങ് ടാക്‌സ് ആണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസരിച്ചിരുന്നു. ഇതിനു വലിയ പ്രതികരണമാണ് സാമൂഹ്യ മാധ്യമങ്ങളിലുണ്ടായത്. രാഹുലിന്റെ നിര്‍വചനത്തിനു പിന്നാലെ ജിഎസ്ടിക്കു പുതിയ നിര്‍വചനങ്ങളുമായി നിരവധി പേരാണ് രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com