ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം: കര്‍ണാടകയില്‍ 150 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 150 ബിജെപി പ്രവര്‍ത്തകരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു
ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം: കര്‍ണാടകയില്‍ 150 ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹൂബ്ലി: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 150 ബിജെപി പ്രവര്‍ത്തകരെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. ടിപ്പു ജയന്തി ആഘോഷിക്കരുതെന്ന സംഘപരിവാര്‍ ആവശ്യം മുഖവിലക്കെടുക്കാതെ സിദ്ധരാമയ്യ സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചിരുന്നു. ജയന്തി ആഘോഷങ്ങള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക ഹൈക്കോടതിയും നിലപാടെടുത്തിരുന്നു. ഇതിനെതിരെയാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. 

ജയന്തി ആഘോഷത്തിനെതിരെ പ്രതിഷേധം നടത്തരുതെന്ന് മുമ്പേ പൊലിസ് നിര്‍ദേശം നല്‍കിയിരുന്നു. പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com