നോട്ടുനിരോധനത്തിന് എതിരെ ബിജെപി എംപി; അസംഘടിതമേഖലയെ തകര്‍ത്തെറിഞ്ഞു, ആത്മഹത്യകള്‍ വര്‍ധിച്ചു

നോട്ടുഅസാധുവാക്കലിന്റെ ഫലമായി അസംഘടിതമേഖലയിലുണ്ടായ മുരടിപ്പ് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടു
നോട്ടുനിരോധനത്തിന് എതിരെ ബിജെപി എംപി; അസംഘടിതമേഖലയെ തകര്‍ത്തെറിഞ്ഞു, ആത്മഹത്യകള്‍ വര്‍ധിച്ചു

ന്യൂഡല്‍ഹി : നോട്ടുഅസാധുവാക്കല്‍ വിജയം കണ്ടതായുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ക്ക് പിന്നാലെ , സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച് ബിജെപി എംപി. നോട്ടുഅസാധുവാക്കല്‍ അസംഘടിതമേഖലയെ തകര്‍ത്ത് എറിഞ്ഞതായി അലഹബാദ് എംപി ശ്യാമ ചരണ്‍ ഗുപ്ത കുറ്റപ്പെടുത്തി. നോട്ടുഅസാധുവാക്കലിന്റെ ഫലമായി തൊഴിലില്ലായ്മ വര്‍ധിച്ചതായും, ആത്മഹത്യകള്‍ ഉയര്‍ന്നതായും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് നേതാവ് എം വീരപ്പമൊയ്‌ലി അധ്യക്ഷനായുളള ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിലാണ്  ബീഡി വ്യവസായി കൂടിയായ ശ്യാമ ചരണ്‍ ഗുപ്ത വിമര്‍ശനം ഉന്നയിച്ചത്. നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷിക ദിനമായ ബുധനാഴ്ച, കളളപ്പണത്തിന് എതിരെ സ്വീകരിച്ച ധീരമായ നടപടി എന്ന നിലയിലാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റലി ഉള്‍പ്പെടെ മറ്റു പ്രമുഖ ബിജെപി നേതാക്കള്‍ വാഴ്ത്തിയത്. ഇതിന് പിന്നാലെ വിമര്‍ശനവുമായി ശ്യാമ ചരണ്‍ ഗുപ്ത രംഗത്തുവന്നത് ബിജെപിക്ക് തലവേദനയാകും

നോട്ടുഅസാധുവാക്കലിന്റെ ഫലമായി അസംഘടിതമേഖലയിലുണ്ടായ മുരടിപ്പ് ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടു. ഈ നടപടിയെ തുടര്‍ന്ന് ആത്മഹത്യയില്‍ അഭയം തേടിയ തൊഴിലാളികളുടെ കൃത്യമായ കണക്ക് ലഭ്യമാണോയെന്ന് ശ്യാമ ചരണ്‍ ഗുപ്ത ധനമന്ത്രാലയ ഉദ്യോഗസ്ഥരോട് ആരാഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com