പരമാവധി ചരക്കുസേവനനികുതി 18 ശതമാനമായി നിജപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്

പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അനുകൂലമാണ്
പരമാവധി ചരക്കുസേവനനികുതി 18 ശതമാനമായി നിജപ്പെടുത്തണമെന്ന് കോണ്‍ഗ്രസ്

ഗുവാഹത്തി: നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, പരാമവധി നികുതി നിരക്ക് 18 ശതമാനമായി നിജപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ രംഗത്ത്. നിലവില്‍ 28 ശതമാനമാണ് പരാമവധി ചരക്കുസേവന നികുതി. ഇത് 18 ശതമാനമാക്കി കുറയ്ക്കണമെന്നാണ് കര്‍ണാടക ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്തയച്ചു. 

പെട്രോളിയം ഉല്‍പ്പനങ്ങളെ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിന് കോണ്‍ഗ്രസ് അനുകൂലമാണ്.  പഞ്ചാബ് ധനമന്ത്രി മന്‍പ്രീത്ത് സിങ് ബാദല്‍  വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.  അതേസമയം കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ത്തേക്കും. സംസ്ഥാനതാല്പര്യത്തിന് വിരുദ്ധമായ വിഷയമാണ് എന്ന് ചൂണ്ടികാണിച്ച്  ധനമന്ത്രി തോമസ് ഐസക്ക് ഈ നിര്‍ദേശത്തെ എതിര്‍ത്തുവരുകയാണ്. 28 ശതമാനം നികുതി ഘടനയില്‍ ഒരു പൊളിച്ചെഴുത്തിന് ഇന്നത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗം തയ്യാറാകുമെന്ന് ബിഹാര്‍ ധനമന്ത്രി സൂശീല്‍ മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. കൂടാതെ ചെറുകിട ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളും കൗണ്‍സിലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് സുശീല്‍ മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com