സെക്രട്ടറിയേറ്റിന് മുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവ കര്‍ഷകന്‍

കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നുമായിരുന്നു കര്‍ഷകന്റെ ആവശ്യം
സെക്രട്ടറിയേറ്റിന് മുകളില്‍ ആത്മഹത്യാഭീഷണിയുമായി യുവ കര്‍ഷകന്‍

മുംബൈ: മഹാരാഷ്ട്ര സെക്രട്ടറിയേറ്റിന് മുകളില്‍ കയറി യുവ കര്‍ഷകന്റെ ആത്മഹത്യ ഭീഷണി. മുഖ്യമന്ത്രിയെയോ കൃഷി മന്ത്രിയെയോ പരാതി അറിയിക്കാന്‍ നേരിട്ടു  സംസാരിക്കണമെന്നായിരുന്നു യുവ കര്‍ഷകന്റെ ആവശ്യം. മന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നായിരുന്നു കര്‍ഷകന്റെ ഭീഷണി. രണ്ടു മണിക്കൂര്‍ നേരം സെക്രട്ടറിയേറ്റിന്റെ ഏഴാം നിലയില്‍ നിന്ന ഇയാളെ പൊലീസ് അനുനയത്തിലൂടെ താഴെയിറക്കി.

കാര്‍ഷിക വിളകള്‍ക്ക് ന്യായവില ലഭിക്കണമെന്നും സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നുമായിരുന്നു കര്‍ഷകന്റെ ആവശ്യം. മറാത്ത് വാഡ ജില്ലയിലെ വരള്‍ച്ചാ ബാധിത പ്രദേശമായ ഒസ്മാനബാദില്‍ നിന്നുള്ള കര്‍ഷകനാണ് ധ്യാനേശ്വര്‍.

ഭീഷണിയുമായി കര്‍ഷകന്‍ മഹാരാഷ്ട്ര സെക്രട്ടറിയേറ്റിന്റെ മുകളില്‍ കയറിയത് വെള്ളിയാഴ്ച വൈകീട്ടായിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ധ്യാനശ്വേറിനെ അനുനയിപ്പിച്ചത്. മുകളില്‍ നിന്നും തന്റെ മൊബൈല്‍ നമ്പര്‍ എഴുതിയ കടലാസ് കഷണം താഴേക്കും ഇട്ടുനല്‍കുകയും പൊലീസ് ഉദ്യോഗസ്ഥര്‍ ഈ നമ്പറില്‍ ഇയാളെ ബന്ധപ്പെട്ട് അനുനയിപ്പിക്കുകയും ചെയ്തു. ഇയാള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com